നടി പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റചിത്രമായ ‘ശ്രീദേവി ബംഗ്ലാവി’നെതിരേ വക്കീല്‍ നോട്ടീസ് അയച്ച് ബോണി കപൂര്‍. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ഉള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ആണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
ദേശീയ അവാര്‍ഡ് അടക്കം ലഭിച്ച ഒരു സൂപ്പര്‍ നായികയെയാണ് താന്‍ ‘ശ്രീദേവി ബംഗ്ലാവി’ല്‍ അവതരിപ്പിക്കുന്നതെന്ന് പ്രിയ വാര്യര്‍ നേരത്തേ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പുറത്തെത്തിയ ട്രെയിലറിന്റെ അവസാനം കഥാപാത്രം ബാത്ത്ടബ്ബില്‍ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യമുണ്ട്. ഈ രംഗവും ചിത്രത്തിന്റെ പേരുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ബോണി കപൂര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
അതേ സമയം ബോണി കപൂറില്‍ നിന്നും വക്കീല്‍ നോട്ടീസ് ലഭിച്ച വിവരം സ്ഥിരീകരിച്ച സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി പ്രതികരിച്ചത് ഇങ്ങനെയാണ് ‘ഞങ്ങള്‍ അതിനെ നേരിടും. ഒരു സസ്പെന്‍സ് ത്രില്ലറാണ് എന്റെ ചിത്രം. ‘ശ്രീദേവി’ എന്നത് ഒരു സാധാരണ പേരല്ലേ എന്ന് ഞാന്‍ ബോണി കപൂറിനോട് ചോദിച്ചു. എന്റെ ചിത്രത്തിലെ നായികയും ഒരു സൂപ്പര്‍നായിക ആണെന്ന് മാത്രം.’