ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗവിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ പ്രശസ്തയായ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ആദ്യ ചിത്രം റിലീസ് ആകും മുമ്പേ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് പ്രിയ വാര്യര്‍.
മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റം. എഴുപത് കോടിയുടെ ബിഗ് ബജറ്റ് ചിത്രമാണിത്. ചിത്രം പൂര്‍ണമായും യുകെയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തിന് മുമ്പ് പ്രിയ വാര്യര്‍ രണ്‍വീര്‍ സിംഗിനൊപ്പം ബോളിവുഡില്‍ എത്തുമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരണം ഒന്നും ഉണ്ടായില്ല.
With one and only @RanveerOfficial pic.twitter.com/GepYgfUV1d
— Priya Varrier (@priyapvarrier) January 13, 2019
എന്നാലിപ്പോള്‍ രണ്‍വീറിനൊപ്പമുള്ള പ്രിയയുടെ സെല്‍ഫിയാണ് സമൂഹ
മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. വിക്കി കൗശല്‍ പ്രധാനകഥാപാത്രമായി എത്തിയ ഉറിയുടെ പ്രത്യേക പ്രദര്‍ശനത്തിനിടെയായിരുന്നു ഇരുവരും തമ്മില്‍ കണ്ടത്. വിക്കി കൗശലുമൊത്തുള്ള പ്രിയയുടെ ഒരു വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
#OruAdaarLove ❤️❤️❤️ pic.twitter.com/N6DhHWZEkh
— Priya Varrier (@priyapvarrier) January 13, 2019
Discussion about this post