ഹൃതിക്ക് റോഷന് 45ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി സൂസനെ ഖാന്. ആരാധകരുടെ ബോളിവുഡിലെ ഇഷ്ട ദമ്പതികളായിരുന്നു ഹൃതിക്ക് റോഷനും സൂസനെ ഖാനും.
വിവാഹമോചിതരാണെങ്കിലും പരസ്പര ബഹുമാനവും സ്നേഹവും വച്ച് പുലര്‍ത്തുന്ന മാതൃകാ ദമ്പതികളാണ് അവര്‍. മക്കള്‍ക്കൊപ്പം അവധിദിനങ്ങള്‍ ആഘോഷിക്കുന്നതും യാത്രപോകുന്നതും ഇരുവരും ഒരുമിച്ചാണ്.
ഹൃത്വികിന് പിറന്നാള്‍ ദിനത്തില്‍ ഹൃദയഹാരിയായ ഇന്‍സ്റ്റാം പോസ്റ്റാണ് സൂസാനെ സമ്മാനമായി നല്‍കിയത്. ഹൃതിക്കിനൊപ്പമുള്ള ഒരു ചിത്രം പങ്കുവയ്ച്ച് സൂസാനെ ഇങ്ങനെ കുറിച്ചു.
‘എന്റെ ആത്മസുഹൃത്തിന് പിറന്നാള്‍ ആശംസകള്‍’. ‘സോള്‍മേറ്റ്’ എന്നും സൂസാനെ ഹൃത്വികിനെ വിശേഷിപ്പിച്ചിട്ടുണ്ട്.
സൂസാനെയുടെ പോസ്റ്റിന് താഴെ ഹൃത്വികിന് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ എത്തി.
എന്തിനാണ് നിങ്ങള്‍ വേര്‍പിരിഞ്ഞത് എന്നും, വീണ്ടും ഒന്നിച്ചുകൂടെ എന്നും ചോദിക്കുകയാണ് ആരാധകര്‍.
പിതാവ് രാകേഷ് റോഷന് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായതിനാല്‍ ഈ വര്‍ഷം ഹൃത്വികിന് പിറന്നാള്‍ ആഘോഷങ്ങള്‍ ഇല്ല. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച് വരികയാണ് അദ്ദേഹം.
Discussion about this post