ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ജീവിത കഥ പറയുന്ന ‘ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ബോളിവുഡ് താരം അനുപം ഖേര്‍ ആണ് മന്‍മോഹന്‍സിംഗായി എത്തുന്നത്. മാധ്യമഉപദേഷ്ടാവ് സജ്ഞയ് ബാരുവിന്റെ വേഷത്തിലെത്തുന്നത് അക്ഷയ് ഖന്നയാണ്, സോണിയ ഗാന്ധിയായി സുസനൈ ബെര്‍നെറ്റ് ആണ് എത്തുന്നത്.
ട്രെയിലര്‍ റിലീസ് ചെയ്തതിന് പിന്നാലെ മഹാരാഷ്ട്രയിലെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തി. ചിത്രം റിലീസിന് മുന്‍പായി തങ്ങള്‍ക്ക് കാണണമെന്നും, ചിത്രത്തില്‍ സത്യവിരുദ്ധമായ സീനുകള്‍ ഉണ്ടെങ്കില്‍ അവ മാറ്റിയ ശേഷം മാത്രമേ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കുകയുള്ളുവെന്ന് വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് കത്തയച്ചിട്ടുണ്ട്.
സംവിധായകന് വിജയ് രത്നകര്‍ ഗുട്ടെ മന്‍മോഹന്‍സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സജ്ഞയ് ബാരു രചിച്ച ”ദ ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍” എന്ന പുസ്തകത്തെ അധികരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Discussion about this post