ആര്‍ആര്‍ആര്‍ സിനിമയിലെ രംഗങ്ങള്‍ വെട്ടിക്കുറച്ചതിന് സിനിമയുടെ അണിയറപ്രവര്‍ത്തകരുമായി വഴക്കിട്ടു എന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി ബോളിവുഡ് നടി ആലിയ ഭട്ട്. സിനിമയുടെ അണിയറപ്രവര്‍ത്തകരുമായോ മറ്റോ ഒരു പ്രശ്‌നവുമില്ലെന്നും രാജമൗലിയെ പോലെയുള്ള ഒരു സംവിധായകന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഏറെ കടപ്പാടുണ്ടെന്നും ആലിയ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.
ഈയടുത്ത് ആര്‍ആര്‍ആറുമായി ബന്ധപ്പെട്ട ചില പോസ്റ്റുകള്‍ ആലിയ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് അഭ്യൂഹങ്ങള്‍ പരന്നത്. ആലിയയുടെ കഥാപാത്രത്തിന്റെ ഏതാനും രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്തുവെന്നും അതില്‍ നടി അസംതൃപ്തയാണെന്നും ഇതെത്തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകനായ രാജമൗലിയുമായി ആലിയ വഴക്കിട്ടമെന്നുമായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ തന്റെ ഇന്‍സ്റ്റഗ്രാം ഗ്രിഡ് വിലയിരുത്തി അഭ്യൂഹങ്ങള്‍ ഉണ്ടാക്കരുതെന്നാണ് ആലിയ പ്രതികരിച്ചിരിക്കുന്നത്. പ്രചരിച്ച കിംവദന്തികള്‍ സത്യമല്ലെന്നും തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ ഇടയ്ക്കിടെ നീക്കം ചെയ്യാറുള്ളതാണെന്നും ആലിയ പറഞ്ഞു.
Instagram Story by @aliaa08 #RRRmovie #RRR #AliaBhatt pic.twitter.com/io7lO4uJUB
— Vamsi Kaka (@vamsikaka) March 31, 2022
“ആര്‍ആര്‍ആര്‍ ടീമുമായുള്ള വിരോധത്തിന്റെ പുറത്താണ് എന്റെ ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകള്‍ നീക്കം ചെയ്തത് എന്നൊരു അഭ്യൂഹം കേള്‍ക്കാനിടയായി. എന്റെ ഇന്‍സ്റ്റഗ്രാം ഗ്രിഡ് കണ്ട് അനുമാനങ്ങള്‍ നടത്തരുതെന്ന് എല്ലാവരോടും ആത്മാര്‍ഥമായി അഭ്യര്‍ഥിക്കുകയാണ്. ഗ്രിഡ് ഭംഗിയായി ഇരിക്കാന്‍ ഇടയ്ക്കിടെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാറുണ്ട്. അതല്ലാതെ മറ്റൊന്നുമല്ല. ആര്‍ആര്‍ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കരുതുന്നത്. രാജമൗലി സാറിന്റെ സംവിധാനത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. താരകിന്റെയും ചരണിന്റെയും കൂടെ പ്രവര്‍ത്തിച്ചത് ഏറെ ഇഷ്ടത്തോടെയാണ്.
രാജമൗലി സാറിന്റെയും ടീമിന്റെയും ഏറെ നാളത്തെ പരിശ്രമങ്ങളുടെ ഫലമാണ് ഈ സിനിമ. അതിനെ ചുറ്റിപ്പറ്റി അനാവശ്യമായ തെറ്റിദ്ധാരണകള്‍ ഉണ്ടാകുന്നത് ഒട്ടും താല്പര്യമില്ലാത്ത കാര്യമായതിനാലാണ് ഇങ്ങനെ ഒരു വിശദീകരണത്തിന് മുതിര്‍ന്നത്.” ആലിയ കുറിച്ചു.