രണ്‍വീര്‍ സിങുമായുള്ള വിവാഹശേഷം വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് ബോളിവുഡ് താര സുന്ദരി ദീപിക പദുക്കോണ്‍. തന്റെ പുതിയ ചിത്രത്തെ കുറിച്ച് ട്വിറ്ററിലൂടെയാണ് താരം വാചാലയായത്. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ കഥ പറയുന്ന ‘ഛപാക്’ എന്ന ചിത്രത്തെ കുറിച്ചാണ് ദീപിക പദുക്കോണിന്റെ ട്വീറ്റ്. ചിത്രത്തെ കുറിച്ച് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇതാദ്യമായാണ് ദീപിക ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നത്.
‘മുറിവുകളുടേയും വിജയങ്ങളുടേയും കഥ, തകര്‍ക്കാനാകാത്ത മനുഷ്യാത്മാവിന്റെയും…’ എന്ന കുറിപ്പോടെയാണ് ‘ഛപാക്’ എന്ന ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നതിലുള്ള സന്തോഷം താരം പങ്കുവെച്ചത്.
A story of trauma and triumph.
And the unquashable human spirit.
Elated to collaborate with Fox Star Studios on #Chhapaak @meghnagulzar @masseysahib@foxstarhindi— Deepika Padukone (@deepikapadukone) December 24, 2018
പതിനാറാം വയസ്സില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ലക്ഷ്മി ആസിഡ് ആക്രമണത്തിനിരയാകുന്നത്. തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് ലക്ഷ്മി പുറംലോകത്തെ അഭിമുഖീകരിച്ച് തുടങ്ങിയത്. പിന്നീട് ആസിഡ് ആക്രമണങ്ങള്‍ക്കിരയായ സ്ത്രീകളെ പുനരധിവസിപ്പിക്കുന്ന കൂട്ടായ്മയ്ക്ക് നേതൃത്വം നല്കി വരികയാണ് ലക്ഷ്മിയിപ്പോള്‍.
‘റാസി’ക്ക് ശേഷം മേഘ്ന ഗുല്‍സാര്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് ‘ഛപാക്’. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി.
Discussion about this post