മുംബൈ: ബോളിവുഡ് താരം ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരെ പീഡനകേസ്. നടി ഷെർലിൻ ചോപ്രയാണ് ഇരുവർക്കുമെതിരെ കേസ് നൽകിയത്. ലൈംഗികപീഡനം, മാനസികപീഡനം, വഞ്ചന, ഭീഷണി എന്നിവ ആരോപിച്ചാണ് കേസ്.
ജുഹു പൊലീസ് സ്റ്റേഷനിൽ ഒക്ടോബർ 14നാണ് കേസ് നൽകിയത്. കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ ഷെർലിൻ തനിക്ക് നേരെയുണ്ടായ ഭീഷണിയെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.
2021 ഏപ്രിൽ 14നാണ് രാജ് കുന്ദ്രയ്ക്കെതിരെ ഷെർലിൻ ആദ്യമായി പൊലീസിൽ പരാതി നൽകുന്നത്. എന്നാൽ തൊട്ടടുത്ത ദിവസം രാജ് കുന്ദ്ര ഷെർലിൻ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കടന്ന് താരത്തെ ഭീഷണിപ്പെടുത്തിയെന്ന് ഷെർലിൻ പറയുന്നു. കേസ് പിൻവലിക്കണമെന്ന് പറഞ്ഞായിരുന്നു ഭീഷണി. തുടർന്ന് ഏപ്രിൽ 20ന് ഷെർലിൻ പരാതി പിൻവലിച്ചുവെന്നും താരം വെളിപ്പെടുത്തി.
2019 മാർച്ച് 27ന് രാജ് കുന്ദ്ര തന്റെ വീട്ടിലെത്തി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും കുന്ദ്രയുടെ സമ്മർദത്തിന് വഴങ്ങി തനിക്ക് നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഷെർലിൻ പറഞ്ഞു
Discussion about this post