പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്ഭവനില്‍ വെച്ച് ബോളിവുഡ് നടന്മാരുമായും നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തിയത്. സിനിമ മേഖലയിലെ പ്രശ്നങ്ങളാണ് ചര്‍ച്ചയുടെ വിഷയമെന്നാണ് ഇതിന് ശേഷം പുറത്ത് വന്ന വാര്‍ത്തകള്‍.
എന്നാല്‍, പ്രധാനമന്ത്രി സിനിമ മേഖലയില്‍ നിന്നുള്ളവരുമായി നടത്തിയ ചര്‍ച്ചയുടെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ വലിയ വിവാദങ്ങള്‍ക്കാണ് അത് വഴി വെച്ചിരിക്കുന്നത്. എന്ത് കൊണ്ട് ആ ചര്‍ച്ചയില്‍ ഒരു സ്ത്രീയെ പോലും വിളിച്ചില്ല എന്ന ചോദ്യമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നു വന്നത്. നടന് അക്ഷയ് കുമാര്‍ മോഡിയുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ ചിത്രം ട്വീറ്റ് ചെയ്തിരുന്നു.
അക്ഷയ് കുമാറിന്റെ ട്വീറ്റിന് റീട്വീറ്റ് ചെയ്ത നടി ദിയ മിര്‍സ, എന്തുകൊണ്ടാണ് ഒരു സ്ത്രീയെ പോലും ആ മുറിയില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന ചോദ്യവുമായി രംഗത്തെത്തിയത്. പിടിഐ റിപ്പോര്‍ട്ട് പ്രകാരം നിര്‍മ്മാതാക്കളായ റിതേഷ് സിഥ്‍വാനി, കരണ്‍ ജോഹര്‍, രാകേഷ് റോഷന്, റോണി സ്ക്രൂലീവാല, പ്രസൂണ്‍ ജോഷി, സിബിഎഫ്സി ചെയര്മാന് സിഥാര്‍ഥ് റോയ് കപൂര്‍, അജയ് ദേവ്ഗണ്, അക്ഷയ് കുമാര്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
This is wonderful! Is there a reason why there were no women in this room? @akshaykumar https://t.co/oO9teT3Gyi
— Dia Mirza (@deespeak) December 19, 2018
Discussion about this post