ന്യൂഡല്‍ഹി : രാജ്യത്തെ ജനസംഖ്യ വര്‍ധനവിന് കാരണം ആമിര്‍ഖാനെ പോലുള്ളവരെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംപി സുധീര്‍ ഗുപ്ത. മധ്യപ്രദേശ് മന്ദ്സൗറില് നിന്നുള്ള എംപിയാണ് ഇദ്ദേഹം.
ലോകജനസംഖ്യ ദിനത്തിലായിരുന്നു ഗുപ്തയുടെ പരാമര്‍ശം.”രാജ്യത്തിന്റെ വിസ്തീര്‍ണം ഒരു തരിപോലും കൂടിയിട്ടില്ലെങ്കിലും ജനസംഖ്യ 140 കോടിയിലെത്തിയാണ് നില്‍ക്കുന്നത്. അത് അത്ര നല്ല വാര്‍ത്ത അല്ല. ആമിര്‍ഖാനെ പോലെയുള്ളവരാണ് ജനസംഖ്യാ വര്‍ധനവിന് കാരണം. അദ്ദേഹം ആദ്യഭാര്യയെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ചു. ഇപ്പോള്‍ അവരെയും ഉപേക്ഷിച്ച് മൂന്നാമതൊരാളെ തിരയുന്നു. ഭാര്യമാരില്‍ മൂന്ന് കുട്ടികളും ഉണ്ട്. ഇതിനെക്കുറിച്ചൊന്നും അവര്‍ ബോധവാന്മാരാകുന്നില്ല.” ഗുപ്ത പറഞ്ഞു.
ഇതാണ് ഇന്ത്യ ലോകത്തിന് നല്കുന്ന സന്ദേശമെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ആമിര്‍ഖാനെ പോലുള്ളവര്‍ രാജ്യത്തിന്റെ ജനസംഖ്യ അനന്തുലിതാവസ്ഥക്ക് കാരണമാവുന്നത് ഖേദകരമാണെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു.പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് തങ്ങള്‍ വേര്‍പിരിയുകയാണെന്ന വിവരം അടുത്തിടെയാണ് ഇരുവരും അവസാനിപ്പിച്ചത്. വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു.
Discussion about this post