ഞാൻ ഗർഭിണിയാണെന്ന് പറയുകയാണെങ്കിൽ മറുപടി എന്തായിരിക്കും?;അനുരാഗ് കശ്യപിനോട് ചോദ്യങ്ങളുമായി മകൾ ആലിയ

ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനും മകൾ ആലിയ കശ്യപിനും നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ആലിയയ്ക്ക് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. ഇപ്പോഴിതാ തന്റെ ചാനലിലൂടെ ആലിയ, അനുരാഗ് കശ്യപുമായി നടത്തുന്ന സംഭാഷണത്തിന്റെ വീഡിയോ വൈറലാകുകയാണ്.

വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധത്തെക്കുറിച്ചും, തന്റെ കാമുകനെക്കുറിച്ചുമെല്ലാം ആലിയ അച്ഛനോട് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. ഇതിനെല്ലാം അനുരാഗ് കൃത്യമായ മറുപടിയും നൽകുന്നുണ്ട്.

ആലിയ തന്റെ കാമുകനെ കുറിച്ചുള്ള ചോദ്യത്തിന് എനിക്ക് അവനെ ഇഷ്ടമാണ് എന്നായിരുന്നു അനുരാഗ് പറഞ്ഞത്.താൻ ഗർഭിണിയാണെന്ന് പറയുകയാണെങ്കിൽ എന്തായിരിക്കും മറുപടി എന്ന ചോദ്യത്തിന്, ‘നിനക്ക് അത് വേണമോ എന്ന് ഞാൻ ചോദിക്കും, നിന്റെ തീരുമാനം എന്താണോ ഞാൻ അതിനോടൊപ്പം നിൽക്കും, നിന്റെ തീരുമാനങ്ങൾക്ക് വില നൽകേണ്ടി വരുമെന്ന് ഞാൻ പറയുമെങ്കിലും ഞാൻ നിന്നോടൊപ്പം ഉണ്ടാകുമെന്നു അനുരാഗ് പറയുന്നു.

അനുരാഗ് കശ്യപ് വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനും മറുപടി നൽകി. ‘എൺപതുകളിൽ ഞങ്ങൾ ചോദിച്ചിരുന്ന ചോദ്യമാണിത്. കോളേജ് കാലഘട്ടത്തിലൊക്കെ ചോദിച്ച ചോദ്യം. ലൈംഗിക ബന്ധത്തിലേക്കും, ലൈംഗികതയിലേക്കും വരുമ്പോൾ ഒരാൾ അതിനെ മനസിലാക്കിയുള്ള തീരുമാനം വേണം സ്വീകരിക്കാൻ. ഒരിക്കലും സമപ്രായക്കാരുടെ അഭിപ്രായവും മറ്റും നോക്കിയാവരുത്.

ഞാനൊരു സംഭവമാണെന്ന് കാണിക്കാനായി എന്തെങ്കിലും ചെയ്യുന്നത് നല്ലതല്ല, നിനക്കത് ചെയ്യണമെന്ന് ശരിക്കും തോന്നുകയാണെങ്കിൽ, നീ അതിന് തയ്യാറാണെങ്കിൽ, നിനക്കൊരാൾ ഉണ്ടെങ്കിൽ.. അങ്ങനെ ചെയ്യാം. അതേറെ സ്പെഷ്യലായിരിക്കണം’ എന്നും അനുരാഗ് മകളോട് പറഞ്ഞു.

Exit mobile version