രാജ്യത്തെ ഏറ്റവും പ്രശസ്തനും ഏറ്റവും കൂടുതല്‍ ആരാധകരുമുളള കുട്ടി സെയ്ഫ് അലി ഖാന്-കരീന ദമ്പതിമാരുടെ കുഞ്ഞ് തൈമൂറാണ.് തൈമൂറിനെ കുറിച്ചും എഴുതിയും പറഞ്ഞും ആര്‍ക്കും മതിവന്നിട്ടില്ല. കുഞ്ഞു തൈമൂര്‍ എങ്ങോട്ട് തിരിഞ്ഞാലും ക്യാമറയും തൂക്കി ഓടിയെത്തും പാപ്പരാസികള്‍. ആദ്യമൊക്കെ അവരെ പേടിയായിരുന്നു എന്നാല്‍ കുട്ടിതാരം ഇപ്പോള്‍ തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമാണ് എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഫോട്ടോയെടുക്കാനായി കൂടെകൂടിയ ഫോട്ടോഗ്രാഫര്‍മാരെ തിരുത്തിയാണ് കൊച്ചു തൈമൂര്‍ താരമായത്. ആയയുടെ ഒപ്പം എത്തിയ തൈമൂറിനെ ക്യാമറയില്‍ പകര്‍ത്താനായിരുന്നു ഫോട്ടോഗ്രാഫര്‍മാരുടെ ശ്രമം. തൈമൂറിന്റെ ശ്രദ്ധ ആകര്‍ഷിക്കാനായി ഫോട്ടോഗ്രാഫര്‍മാര്‍ പേര് വിളിച്ചത് കക്ഷിക്ക് അത്ര രസിച്ചില്ല ഉടന്‍ തന്നെ ആയയുടെ കൈയില്‍ നിന്നും താഴെ ഇറങ്ങിയ തൈമൂര്‍ ഫോട്ടോഗ്രാഫര്‍മാരെ തിരുത്തി.
അത് ടിം എന്നാണ് പറഞ്ഞത്. തൈമൂര്‍ കൈട്ടിടത്തിന് അകത്തേക്ക് പോവുന്നതിന് മുമ്പ് ബൈ എന്ന് കൂടി പറഞ്ഞാണ് തൈമൂര്‍ പോയത്. തൈമൂറിനെ വീട്ടില്‍ ടിം എന്നാണ് വിളിക്കാറുളളതെന്ന് നേരത്തെ താരദമ്പതികള്‍ വെളിപ്പെടുത്തിയിരുന്നു. നിരൂപകരായ രാജീവ് മാസന്ദ്, അനുപമ ചോപ്ര എന്നിവരോട് സംസാരിക്കുന്നതിനിടെയാണ് സെയ്ഫ് അലി ഖാന് തന്റെ മകന്റെ ഓമനപ്പേര് പുറത്തുപറഞ്ഞത്. വീട്ടുകാരാണ് കുഞ്ഞിനെ ടിം എന്ന് വിളിക്കുന്നത്.
Discussion about this post