ന്യൂഡല്‍ഹി : പ്രശസ്ത ബോളിവുഡ് സംഗീതസംവിധായകന്‍ വിജയ് പാട്ടീല്‍ വിടവാങ്ങി. ഹൃദയാഘാതത്തെ തുടര്‍ന്ന് നാഗ്പൂരിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. എഴുപത്തിയെട്ട് വയസ്സായിരുന്നു.
ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു.മേനെ പ്യാര്‍ കിയാ, ഹം ആപ്‌കേ ഹേ കോന്‍, ഹം സാത് സാത് ഹേ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ ആണ്. സംഗീതസംവിധായകന്‍ സുരേന്ദ്രയുമായി ചേര്‍ന്ന് റാംലക്ഷ്മണ്‍ എന്ന പേരിലാണ് പാട്ടുകള്‍ക്ക് ഈണം പകര്‍ന്നിരുന്നത്.ഈ ജോഡിയിലെ ലക്ഷ്മണ്‍ ആയാണ് വിജയ് അറിയപ്പെട്ടിരുന്നത്.1975ല്‍ പുറത്തിറങ്ങിയ പാണ്ഡു ഹവാല്‍ദാര്‍ ആണ് ആദ്യ ചിത്രം. 1976ല്‍ സുരേന്ദ്ര അന്തരിച്ചെങ്കിലും വിജയ് ആ പേരില്‍ തന്നെ തുടരുകയായിരുന്നു. ബോളിവുഡ് കൂടാതെ മറാത്തി,ഭോജ്പുരി തുടങ്ങിയ ഭാഷകളിലും സംഗീതസംവിധാനം ചെയ്തിട്ടുണ്ട്.
വിയോഗത്തില്‍ ലതാ മങ്കേഷ്‌കര്‍, സല്‍മാന്‍ ഖാന്‍,മാധുരി ദീക്ഷിത ഒട്ടനവധി പ്രശസ്തര്‍ അനുശോചനമറിയിച്ചു. സല്‍മാന്‍ ഖാന്റെ തുടക്കകാലത്തെ നാലോളം ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയത് റാം ലക്ഷ്മണ്‍ ആണ്.
Ram Laxman, music director of my successful films like maine pyaar kiya, patthar ke phool, hum saath saath hain, hum apke hain kaun has sadly passed away. May his soul rest in peace. Condolences to the bereaved family.
— Salman Khan (@BeingSalmanKhan) May 22, 2021
ഏജന്റ് വിനോദ്, 100ഡെയ്‌സ്, അന്‍മോല്‍, തരാന, പാഥാര്‍ കേ ഫൂല്‍, ഹം സേ ബഢ്കര്‍ കോന്‍ തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍.
Discussion about this post