ഇന്ത്യയിലെ വിദ്യഭ്യാസ മേഖലയില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് പറയുന്ന ചിത്രവുമായി ഇമ്രാന് ഹാഷ്മി എത്തുന്നു.’ചീറ്റ് ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സമ്പന്നരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് പണമുണ്ടാക്കി സാധാരണക്കാരായ കുട്ടികളെ സഹായിക്കുന്ന ഇടനിലക്കാരനായാണ് ഇമ്രാന് ഹാഷ്മി എത്തുന്നത്. ‘സീരിയല്‍ കിസ്സര്‍’ എന്ന ഇമ്രാന് ഹാഷ്മിയുടെ ഇമേജ് മാറാന്‍ ഈ ചിത്രം കാരണമാകുമെന്നാണ് ബോളിവുഡ് ലോകത്തിന്റെ വിലയിരുത്തല്‍.
സൗമിക് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം
തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിദ്യഭ്യാസ സമ്പ്രദായത്തിന്റെ അപചയങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം.
ഇന്ത്യയിലെ വിദ്യഭ്യാസ രീതിയുടെ പ്രധാന പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നാണ് ഇമ്രാന് ഹാഷ്മി ഒരു ഓണ്‍ലൈന്‍ വാര്‍ത്ത ചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതുള്പ്പെടയുള്ള വിഷയങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ചിത്രം പുറത്ത് വരുന്നതോടെ വിദ്യഭ്യാസ മേഖലയിലെ തട്ടിപ്പുകള്‍ നടത്തുന്ന ഇടനിലക്കാരെ മാറ്റിനിര്‍ത്താന്‍ സാധിക്കുമെന്നും അതിലൂടെ വിദ്യഭ്യാസ മേഖലയില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇമ്രാന് ഹാഷ്മി പറഞ്ഞു. അടുത്ത വര്‍ഷം ജനുവരി 25ന് ചിത്രം തീയ്യേറ്ററുകളിലെത്തും.
Discussion about this post