ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധാകന് കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ‘കോഫീ വിത്ത് കരണ്‍’ എന്ന പരിപാടിയില്‍ ആദ്യമായി തെന്നിന്ത്യന്‍ താരങ്ങള്‍ അതിഥികളായി എത്തുന്നു. ബ്രഹ്മാണ്ഡചിത്രം ബാഹുബലി സിനിമയുടെ സംവിധായകനും അഭിനേതാക്കള്ക്കുമാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. സംവിധായകന് എസ്എസ് രാജമൗലിയും അഭിനേതാക്കളായ പ്രഭാസ്, റാണ ദഗ്ഗുബതി എന്നിവര്‍ക്കാണ് കോഫീ വിത്ത് കരണിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും വലിയ ചിത്രമാണ് ബാഹുബലി അത് കൊണ്ടുതന്നെ കരണ്‍ ജോഹറിന് ഇവര്‍ ഷോയില്‍ പങ്കെടുക്കണമെന്ന താല്പര്യമുണ്ടെന്നറിയിച്ചതായി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഹുഹലിയുടെ ഹിന്ദി പതിപ്പിന്റെ വിതരണം നടത്തിയത് കരണ്‍ ജോഹറായിരുന്നു.
പൊതുവേ മാധ്യമങ്ങളില്‍ നിന്നും അകലം പാലിക്കുന്ന പ്രഭാസ് കരണിനോടുള്ള ബഹുമാന സൂചകമായി ഷോയില്‍ പങ്കെടുക്കുമെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Discussion about this post