ബോളിവുഡിലെ സെന്‍സേഷനല്‍ പ്രണയ ജോഡികളായിരുന്നു കത്രീന-റണ്‍ബീര്‍ സിംഗ്. ആ ബന്ധം തകര്‍ന്നതിന് ശേഷമാണ് കത്രീന-റണ്‍ബീര്‍ പ്രണയം വാര്‍ത്തകളിലിടം പിടിക്കുന്നത്.
ആ പ്രണയത്തകര്‍ച്ചയില്‍ നിന്ന് താന്‍ ഒരുപാട് പാഠങ്ങള്‍ പഠിച്ചുവെന്ന് കത്രീന. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കത്രീനയുടെ വെളിപ്പെടുത്തല്‍.
കരിയര്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എന്റെ വ്യക്തി ബന്ധങ്ങളും വലിയ ചര്‍ച്ചയായിട്ടുണ്ട്. മറ്റൊരാളില്‍ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുമ്പോള്‍ നമ്മള്‍ സ്വയം നോക്കാന്‍ മറന്നു പോകും. ജീവിതത്തിന്റെ ഉത്തരവാദിത്തം സ്വയം ചുമലിലേല്‍ക്കുമ്പോള്‍ അതിന് മാറ്റം വരും. ഇപ്പോഴാണ് ഞാന്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. എനിക്ക് എന്നെക്കുറിച്ച് തന്നെ ഒന്നും അറിയില്ല എന്ന് മനസ്സിലായത് ഈ സാഹചര്യത്തിലാണ്. ഇന്ന് എനിക്ക് സംഭവിച്ചതെല്ലാം വലിയ അനുഗ്രഹമായി തോന്നുന്നു’- കത്രീന പറഞ്ഞു
പ്രണയ തകര്‍ച്ച ഒരിക്കലും കത്രീനയുടെയും റണ്‍വീറിന്റെയും സിനിമാ ജീവിതത്തെ ബാധിച്ചില്ല. അനുരാഗ് ബസു സംവിധാനം ചെയ്ത ജഗ്ഗാ ജാസൂസില്‍ ഇരുവരും പ്രധാനവേഷങ്ങളിലെത്തി. 2017 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. നടി ആലിയ ഭട്ടുമായി പ്രണയത്തിലാണ് റണ്‍വീറിപ്പോള്‍.
Discussion about this post