കരീന പ്രണയത്തില്‍, ഉറക്കം നടിച്ച് കിടന്ന് സെയിഫ്; പ്രണയാര്‍ദ്രനിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് ബോളിവുഡ് താരം

ലോക്ക്ഡൗണ്‍ കാലത്ത് വീടുകളില്‍ കഴിയുന്നതിനാല്‍ പല സിനിമാതാരങ്ങളും സോഷ്യല്‍മീഡിയയില്‍ സജീവമായിട്ടുണ്ട്. കുടുംബത്തോടൊപ്പവും മറ്റുമുള്ള രസകരമായ പല നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പലരും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതെല്ലാം ആരാധകര്‍ ആകാംഷയോടെയാണ് നോക്കാറുള്ളത്.

അത്തരത്തില്‍ ഇപ്പോള്‍ ലോക്ക് ഡൗണ്‍കാലത്ത് ഭര്‍ത്താവും നടനുമായ സെയ്ഫ് അലി ഖാനുമൊത്തുള്ള രസകരമായ നിമിഷങ്ങളുടെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് നടി കരീന കപൂര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഇരുവരും ഗാര്‍ഡന്‍ ഏരിയയില്‍ കിടക്കുന്ന ചിത്രമാണ് കരീന പോസ്റ്റ് ചെയ്തത്. ആദ്യത്തെ ചിത്രത്തില്‍ രണ്ടുപേരും കണ്ണടച്ച് കിടക്കുന്നത് കാണാം. സെയ്ഫിന്റെ കൈയില്‍ ഒരു പുസ്തകവും ഉണ്ട്. കരീനയാകട്ടെ ഒരു ചെറു ചിരിയുമായാണ് കിടക്കുന്നത്.

എന്നാല്‍ രണ്ടാമത്തെ ചിത്രത്തില്‍ ഉറക്കത്തിലായ സെയ്ഫിനെയും എണീറ്റിരിക്കുന്ന കരീനയെയും കാണാം. ‘ഫോള്‍ ഇന്‍ ലവ്’ എന്ന പ്രയോഗം ‘ഫോള്‍ അസ്ലീപ്പ്’ എന്ന് തിരുത്തിയാണ് താരം ചിത്രത്തിന് അടിക്കുറിപ്പ് നല്കിയിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണിപ്പോള്‍.

Exit mobile version