ബോളിവുഡ് സിനിമാ ലോകത്ത് സഹതാരത്തെ അഭിനന്ദിക്കുക എന്നത് വളരെ അപൂര്‍വ്വമായ സംഭവമാണ്. എന്നാല്‍ ഇത്തവണ കത്രീന കൈഫിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് അനുഷ്ക ശര്മ്മസിനിമയില് അല്ലാതെ ജീവിതത്തില്‍ അഭിനയിക്കാനറിയാത്ത നടിയാണ് കത്രീന കൈഫെന്നാണ് അനുഷ്ക ശര്‍മ്മയുടെ അഭിപ്രായം. അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ വളരെ എളുപ്പമാണ്. അവര്‍ വളരെ ഊര്‍ജ്ജസ്വലയാണ്. അതുകൊണ്ട് തന്നെ കത്രീനയുടെ സാന്നിധ്യം വളരെ കംഫര്‍ട്ട് ആയി തോന്നിയിരുന്നുവെന്നും അനുഷ്ക കൂട്ടിച്ചേര്‍ത്തു.
ഷാരൂഖ് ഖാന് കുള്ളനായി എത്തുന്ന പുതിയ ചിത്രം സീറോയില്‍ നായികമാരായി എത്തുന്നത് അനുഷ്കയും കത്രീനയുമാണ്. സെറിബ്രല്‍ പാള്‍സി ബാധിച്ച ആഫിയ എന്ന കഥാപാത്രത്തെയാണ് അനുഷ്ക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആ റോള്‍ ശരിക്കുമൊരു വെല്ലുവിളിയാണെന്നാണ് താരത്തിന്റെ അഭിപ്രായം. ആ കഥാപാത്രത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തില്‍ നിന്നു കൊണ്ട് അവതരിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും അനുഷ്ക കൂട്ടിച്ചേര്‍ത്തു.
ശാരീരികമായ വെല്ലുവിളികളുണ്ടെങ്കിലും ആഫിയ ബുദ്ധിമതിയും സുന്ദരിയുമാണ്. സംവിധായകന്റെ കാഴ്ചയിലാണ് താന്‍ ആ കഥാപാത്രത്തെ സ്വീകരിച്ചത്. കഥാപാത്രത്തിന് വേണ്ടി ഒത്തിരി നിരീക്ഷണങ്ങള്‍ നടത്തിയെന്നും അനുഷ്ക പറഞ്ഞു. ജബ് തക് ഹേ ജാന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഷാരൂഖ്,കത്രീന, അനുഷ്ക എന്നിവര്‍ ഇതിനു മുന്‍പ് ഒന്നിച്ച ചിത്രം. ആ ചിത്രം വന്‍ ഹിറ്റായിരുന്നു. അതേ ചരിത്രം ഇത്തവണയും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.
Discussion about this post