ഒരാഴ്ചയിലേറെയായെങ്കിലും ദീപ്വീര് താര വിവാഹത്തിന്റെ വിശേഷങ്ങള്‍ പറഞ്ഞുതീര്‍ന്നിട്ടില്ല ബോളിവുഡില്‍. രണ്‍വീറിന്റെ സഹോദരി റിതിക ഇരുവര്‍ക്കുമായി മുംബൈയില്‍ ഒരുക്കിയ വിവാഹസത്ക്കാരത്തിനിടെ പ്രിയതമയെ കുറിച്ച് റണ്വീര് പറഞ്ഞതാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ട്രെന്‍ഡിങ്.
ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെയാണ് ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത്. അത് പോലെത്തന്നെയാണ് പാര്‍ട്ടിയിലെ ദീപികയുടെ വസ്ത്ര ധാരണം, ചിത്രകാരി ഫ്രിദ കാഹ്ലോയെ പോലുണ്ട് ഇപ്പോള്‍ ദീപികയെ കാണാന്‍ രണ്‍വീര്‍ പറഞ്ഞു. രണ്‍വീറിന്റെ വാക്കുകള്‍ നിറഞ്ഞ പുഞ്ചിരിയോടെയാണ് ദീപിക കേട്ടത്.
ഇരുവരുടെയും നൃത്തച്ചുവടുകള്‍ പാര്‍ട്ടിയുടെ ഹൈലൈറ്റായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത പാര്‍ട്ടിയില്‍ രണ്‍വീര്‍ തന്നെയാണ് നൃത്തച്ചുവടുകളിലൂടെ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായി മാറിയത്.
മനീഷ് അറോറ ഡിസൈന്‍ ചെയ്ത വസ്ത്രമണിഞ്ഞാണ് രണ്‍വീര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. എപ്പോഴത്തേയും പോലെ സബ്യസാചിയാണ് ദീപികയെ പാര്‍ട്ടിക്കായി അണിയിച്ചൊരുക്കിയത്. ഹെവി ഫ്ളോറല്‍ പ്രിന്റുള്ള ലെഹങ്കയും റോസാപ്പൂക്കള്‍ കൊണ്ടുള്ള ഹെയര്‍ ബാന്‍ഡും ദീപികയെ അതിസുന്ദരിയാക്കിയിരുന്നു.
ഇറ്റലിയിലെ ലേക്ക് കോമോ റിസോര്‍ട്ടില്‍ വച്ച് നവംബര്‍ 14, 15 തിയ്യതികളില്‍ നടന്ന വിവാഹത്തിന്റെയും നവംബര്‍ 21ന് ബെംഗളൂരുവില്‍ ദീപികയുടെ കുടുംബം ഒരുക്കിയ വിവാഹ സത്കാരത്തിന്റെയും ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു.
Discussion about this post