മഞ്ഞക്കിളിയായി മനംകവര്‍ന്ന് കുഞ്ഞ് ആരാധ്യ! താരപുത്രിയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

ഐശ്വര്യ റായ് ബച്ചന്‍ -അഭിഷേക് ബച്ചന്‍ താരദമ്പതികളുടെ പൊന്നോമന ആരാധ്യയുടെ ഏഴാംപിറന്നാള്‍ ആയിരുന്നു ഈ കഴിഞ്ഞ ദിവസം. പിറന്നാള്‍ ദിനത്തില്‍ മഞ്ഞക്കിളിയായെത്തിയ ആരാധ്യയുടെ ചിത്രങ്ങള്‍ ഇതിനോടകം സൈബര്‍ ലോകം കീഴടക്കിക്കഴിഞ്ഞു.

അച്ഛനെയും അമ്മയെയും മുത്തച്ഛനെയുമൊക്കെ പോലെത്തന്നെ നിറയെ ആരാധകരുള്ള താരമാണ് ബച്ചന്‍ കുടുംബത്തിലെ ഈ കുട്ടിത്താരം. അതുകൊണ്ടുതന്നെ ആരാധ്യയുടെ വിശേഷങ്ങളും സോഷ്യല്‍ മീഡിയ ആഘോഷമാക്കാറുണ്ട്..


മകള്‍ക്ക് ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയിലൂടെ അഭിഷേക് പങ്കുവെച്ച ആരാധ്യയുടെയും ഐശ്വര്യയുടെയും ചിത്രം തരംഗമായിരുന്നു. ‘എന്റെ സുന്ദരികള്‍… ഒരു കുഞ്ഞിന്റെ പിറന്നാളിന് അമ്മയെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. അവള്‍ക്ക് ജന്‍മം നല്‍കിയതിന്, അവളെ സ്‌നേഹിച്ചതിന്, അവളെ നന്നായി നോക്കുന്നതിന്, ഒരു നല്ല സ്ത്രീയായിരിക്കുന്നതിന്…ഏറ്റവും വലിയ സമ്മാനമായി നമ്മുടെ മകളെ തന്നതിന് എന്റെ ശ്രീമതിക്ക് നന്ദി…

എന്റെ മാലാഖയ്ക്ക് ജന്‍മദിനാശംസകള്‍….’ ! എന്നുപറഞ്ഞായിരുന്നു അഭിഷേകിന്റെ ട്വീറ്റ്.

Exit mobile version