ആദ്യ ദിനം റെക്കോഡ് ബോക്സ് ഓഫീസ് കളക്ഷന്‍ കരസ്ഥമാക്കിയെങ്കിലും അതിന് ശേഷം പ്രേക്ഷകരെ തീയ്യേറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ ആമീര്‍ ഖാന് അമിതാബ് ബച്ചന് കൂട്ടുകെട്ടില്‍ പിറന്ന തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ കഴിഞ്ഞില്ല. ആദ്യ ദിവസം 119 കോടി കളക്ഷന്‍ നേടിയ ചിത്രം ഏഴ് ദിവസം പിന്നിടുമ്പോള്‍ 137 കോടിയാണ് നേടിയിരിക്കുന്നത്. തങ്ങളുടെ പ്രതീക്ഷകളെ തകര്‍ത്തെന്നാരോപിച്ച് കടുത്ത വാക്കുകളിലാണ് ആരാധകര്‍ സിനിമയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. എന്നാല്‍, ഒരു മോശം സിനിമ വന്നെന്ന് കരുതി ആ നടന് ചെയ്ത നല്ല സിനിമകളെ മറക്കരുതെന്നാണ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ പക്ഷം.
വര്‍ഷങ്ങളായി നല്ല സിനിമകള്‍ സമ്മാനിക്കുന്ന വളരെ കുറച്ച് കലാകാരന്മാരില് ഒരാളാണ് ആമീര്‍ ഖാന്. എല്ലാവര്ക്കും എപ്പോഴും നല്ല സിനിമകള്‍ നല്കാന് കഴിഞ്ഞെന്ന് വരില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ബോളിവുഡിലെ മികച്ച സിനിമകളില്‍ പലതും ആമീര്‍ ഖാന്റെ സംഭാവനകളാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഒരു മോശം സിനിമ വന്നെന്ന് കരുതി ആമീര്‍ ചെയ്ത നല്ല സിനിമകളെ മറന്ന് പോകരുതെന്നും ഷാരൂഖ് ഖാന് പറഞ്ഞു.
പ്രേക്ഷകരുടെ ചില പ്രതികരണങ്ങള്‍ അതിരു വിട്ട് പോയിരുന്നത് തന്നെ വേദനിപ്പിച്ചെന്നും അസാമാന്യ കഴിവുകളുള്ള ഈ താരങ്ങള്‍ മികച്ച സിനിമകളുമായി വീണ്ടും തിരിച്ചെത്തുമെന്നും ഷാരൂഖ് പറഞ്ഞു. ആമീറിനെ പോലെ ഒരു സിനിമക്കായി അര്‍പ്പണ മനോഭാവത്തോടെ ജോലി ചെയ്യുന്ന മറ്റൊരാളില്ല. അത് പോലെ തന്നെയാണ് അമിതാബ് ബച്ചനും. ആയതിനാല്‍, കടുത്ത പദപ്രയോഗങ്ങളുപയോഗിച്ച് അവരെ വിമര്‍ശിച്ചവര്‍ക്ക് നല്ല സിനിമകളിലൂടെ അവര്‍ വീണ്ടും മറുപടി നല്‍കുമെന്നും ഷാരൂഖ് കൂട്ടി ചേര്‍ത്തു. പരീക്ഷണാടിസ്ഥാനത്തില്‍ ഒരു സാഹസിക സിനിമ ഇന്ത്യയില്‍ രൂപം കൊണ്ടിട്ടില്ല, ഇതിലുടെ ആമീര്‍ ഖാനും അമിതാബ് ബച്ചനും വലിയൊരു പരീക്ഷണം തന്നെയാണ് നടത്തിയതെന്നും ഷാരൂഖ് പ്രതികരിച്ചു.
Discussion about this post