ബോളിവുഡ് യുവതാരം അര്‍ജുന്‍ കപൂറും മലൈക അറോറയും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത കേട്ട് ബോളിവുഡ് ലോകം ഈയടുത്താണ് ഞെട്ടിയത്. വിവാഹക്കാര്യത്തെ ചോദിച്ചപ്പോള്‍ സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെയായിരുന്നു മലൈകയുടെ പ്രതികരണം. വ്യക്തിപരമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു മലൈകയുടെ പ്രതികരണം.
ഞാന്‍ ഒരിക്കലും വ്യക്തിപരമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാറില്ല. അത്തരം ചോദ്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാറാണ് പതിവ്. പക്ഷേ എന്റെ ജീവിതത്തിലുണ്ടാകുന്ന എല്ലാ കാര്യങ്ങളും എല്ലാവരും അറിയാറുമുണ്ട്. അതുകൊണ്ടു തന്നെ അക്കാര്യങ്ങളെ കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ല. ഞാന്‍ ഇപ്പോള്‍ എന്റെ ജീവിതം അതിന്റെ മനോഹാരിതയോടെ ആസ്വദിക്കുകയാണ് ചെയ്യുന്നതെന്നും മലൈക അറോറ പറയുന്നു.
മലൈക അര്‍ബാസ് ഖാനുമായി നേരത്തെ വിവാഹമോചിതയായിരുന്നു. 45കാരിയായ മലൈക അറോറയും 33കാരനായ അര്‍ജുന്‍ കപൂറും ലിംവിഗ് റിലേഷനിലാണെന്ന് പിന്നീട് ഗോസിപ്പുകള്‍ വന്നിരുന്നു. ഇരുവരും ഡേറ്റിംഗ് നടത്തിയപ്പോഴുള്ള ഫോട്ടോകളും പുറത്തുവന്നിരുന്നു. പക്ഷേ ഇതൊക്കെ നിഷേധിച്ചായിരുന്നു മലൈക നേരത്തെ രംഗത്ത് എത്തിയത്. അര്‍ജുന്‍ കപൂര്‍ തന്റെ അടുത്ത സുഹൃത്താണെന്നായിരുന്നു മലൈക പറഞ്ഞിരുന്നത്. എന്തായാലും ഇരുവരും അടുത്ത വര്‍ഷം വിവാഹിതരാകാന്‍ പോകുകയാണെന്ന വാര്‍ത്തകളാണ് ബോളിവുഡ് ലോകത്തുനിന്ന് പുറത്ത് വരുന്നത്.