സല്‍മാനെ കുറിച്ച് ഗൂഗിള്‍ പറഞ്ഞത് കേട്ട് സിനിമാ ലോകം ഞെട്ടി

salman khan,bolliwood,google,india

ബോളിവുഡിലെ മോശം നടന്‍ ആരെന്ന ചോദ്യത്തിന് ഗൂഗിള്‍ തരുന്ന ഉത്തരം കേട്ട് താരലോകം ഞെട്ടി. സല്‍മാന്‍ ഖാനാണ് ഗൂഗിളിന്റെ കണ്ണില്‍ മോശം നടന്‍. സല്‍മാന്‍ ഖാന്‍ നായകനായ 'റേസ് 3' തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സമയത്താണ് ഇത്തരമൊരു അഭിപ്രായം വന്നത്.

'റേസ് 3'യെ കുറിച്ച് പുറത്തുവന്ന നിരൂപണങ്ങളെല്ലാം മോശമായതിനെ തുടര്‍ന്നാണ് സല്ലുവിനെ മോശം നടനായി ഗൂഗിള്‍ തെരഞ്ഞടുത്തതെന്ന് സൂചനയുണ്ട്. നിരൂപണങ്ങള്‍ മോശമാണെങ്കിലും റേസ് ത്രീ പരമ്പരയിലെ ഈ ചിത്രം 100 കോടി നേടിക്കഴിഞ്ഞു

എന്തുകൊണ്ടാണ് സല്ലുവിനെ ഗൂഗിള്‍ മോശമാക്കിയതെന്ന അന്വേഷണത്തിലാണ് ആരാധകര്‍. ഇതാദ്യമായല്ല പ്രശസ്ത വ്യക്തികള്‍ക്ക് മോശം പരിവേഷം ഗൂഗിള്‍ ചാര്‍ത്തിക്കൊടുക്കുന്നത്. 'ഫേകു' എന്ന വാക്ക് തിരയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സംബന്ധിച്ച വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് നേരത്തെ ഗൂഗിള്‍ വിവാദത്തിലായിരുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)