ചൂടുവെള്ളം കുടിച്ച് കുടവയറും പൊണ്ണത്തടിയും കുറയ്ക്കാം

വില കൊടുത്ത് വാങ്ങിയ പലതരം മരുന്നുകള്‍ ഉപയോഗിച്ച് നേരം കളയുന്നതിന് പകരം ഒരു ഗ്ലാസ് ചൂടുവെള്ളം കൊണ്ട് വയറിലടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാം. രാവിലെയും വൈകുന്നേരവും ഒരു ഗ്ലാസ് ചൂടുവെള്ളം ശീലമാക്കിയാല്‍ ഒരുപാട് ഗുണങ്ങളുണ്ട്. പച്ചവെള്ളത്തെക്കാള്‍ മികച്ച ഫലം തരുമെന്നതിനാല്‍ ചൂടുവെള്ളം ശീലമാക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും. രാവിലെ ഒരു ഗ്ലാസ് ചൂടു വെള്ളം കുടിച്ച് തുടങ്ങുന്നത് മെറ്റബോളിസം വേഗത്തിലാക്കും. ശരീരത്തെ വിഷവിമുക്തമാക്കി വെക്കാന്‍ മികച്ച മാര്‍ഗ്ഗമാണിത്. രാവിലെ ചൂടുവെള്ളം ശീലമാക്കുന്നതും ഭക്ഷണത്തിനു ശേഷം ചൂടുവെള്ളം കുടിക്കുന്നതും ദഹനപ്രക്രിയ മെച്ചപ്പെടുത്തും. ദിവസവും ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നതിലൂടെ പൊണ്ണത്തടിയും കുടവയറും കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. വെറും വയറ്റിലുള്ള ചൂടുവെള്ളം കുടിക്കുന്നത് പ്രമേഹരോഗികള്‍ക്കും ഏറെ ഗുണം ചെയ്യും. ചൂടുവെള്ളം കുടിക്കുന്നതിലൂടെ രക്ത പ്രവാഹം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശരീരത്തിലെ വിഷാംശത്തെ വിയര്‍പ്പാക്കി പുറന്തള്ളാനും ചൂടുവെള്ളം സഹായിക്കും.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)