മണ്ടത്തരം കാണിച്ച് ട്രോളുകള്‍ ഇരന്ന് വാങ്ങരുത്; ഉപവാസത്തിനിടയ്ക്ക് ക്യാമറയുള്ളപ്പോള്‍ ഭക്ഷണം കഴിക്കരുതെന്ന് ബിജെപി അണികളോട് നേതൃത്വം
ന്യൂഡല്‍ഹി: പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി സംഘടിപ്പിക്കുന്ന ഉപവാസ സമരത്തിനിടയ്ക്ക് മണ്ടത്തരങ്ങള്‍ കാണിക്കരുതെന്ന് പാര്‍ട്ടി നേതൃത്വം അണികളോട്. ഉപവാസ സമരത്തിന് ഇറങ്ങുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കാണ് കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
ബിജെപി വ്യാഴാഴ്ച സംഘടിപ്പിക്കുന്ന ഉപവാസ സമരത്തിന് മുന്നോടിയായിട്ടാണ് ഈ നീക്കം. ദളിത് പീഡനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ ഉപവാസത്തിന് തൊട്ടു മുമ്പ് നേതാക്കള്‍ ഭക്ഷണം കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ സാഹചര്യത്തില്‍ സമാന സംഭവങ്ങള്‍ പ്രധാനമന്ത്രിയടക്കം പങ്കെടുക്കുന്ന ഉപവാസ സമരത്തില്‍ ഉണ്ടാകാതിരിക്കാനാണ് ബിജെപി എംപിമാരുള്പ്പടെയുള്ളവര്ക്ക് കര്‍ശന ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയത്.
പൊതുസ്ഥലങ്ങളില്‍ വെച്ചോ ക്യാമറകള്‍ ഉള്ളയിടങ്ങളില്‍ വെച്ചോ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം, സമരവേദികള്‍ക്ക് സമീപം കടകള്‍ സ്ഥാപിക്കാന്‍ തെരുവ് കച്ചവടക്കാരെ അനുവദിക്കരുത് തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളാണ് പാര്‍ട്ടി നേതൃത്വം മുന്നോട്ടുവെച്ചിരിക്കുന്നത്. പാര്‍ട്ടിക്ക് ഒരു തരത്തിലുള്ള ചീത്തപേര് സൃഷ്ടിക്കരുതെന്നും ഡല്‍ഹിയില്‍ ബിജെപി എംപി മീനാക്ഷി ലേഖി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. വ്യാഴാഴ്ച രാജ്യവ്യാപകമായി നടക്കുന്ന ഉപവാസത്തില്‍ ബിജെപിയുടെ എല്ലാ എംപിമാരും നേതാക്കളും പങ്കെടുക്കും.
ദളിത് പീഡനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ ഉപവാസത്തിന് തൊട്ടു മുമ്പ് നേതാക്കള്‍ ഭക്ഷണം കഴിക്കുന്ന ചിത്രം പുറത്തു വന്നത് കോണ്‍ഗ്രസ് സമരത്തെ നാണക്കേടിലാക്കുകയും നേതാക്കളെ വേദിയില്‍ നിന്ന് ഇറക്കി വിടേണ്ട അവസ്ഥയുമുണ്ടാക്കിയിരുന്നു. അതിനാല്‍ ഉപവാസ സമരത്തില്‍ പ്രവര്‍ത്തകരും നേതാക്കളും വളരെ ജാഗ്രത പുലര്‍ത്തണമെന്നും കോണ്‍ഗ്രസിനും മറ്റും പ്രതിപക്ഷ കക്ഷികള്‍ക്കും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരു തരത്തിലുള്ള അവസരങ്ങളും നല്‍കരുതെന്നും പാര്‍ട്ടി നിര്‍ദേശിക്കുന്നു.
Read more news : www.bignewslive.com
Follow us on facebook : www.facebook.com/bignewslive
Comments
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+m to swap language)