2010ല്‍ 3 രൂപ മുടക്കി ഒരൊറ്റ ബിറ്റ് കോയിന്‍ കരസ്ഥമാക്കിയിരുന്നേല്‍ ഇന്ന് ലഭിക്കുന്നത് 8,19,222.73 രൂപ: ബിറ്റ് കോയിന്‍ കുതിക്കുന്നു, മൂല്യം 12,000 ഡോളര്‍ എത്തി

ന്യൂയോര്‍ക്ക്: എല്ലാ ആരോപണങ്ങളെയും നിഷ്പ്രഭമാക്കി കുതിച്ച് കയറുകയാണ് ബിറ്റ് കോയിന്‍ എന്ന ഡിജിറ്റല്‍ കറന്‍സി. ബിറ്റ്‌കോയിന്റെ വിനിമയമൂല്യം നിലവില്‍ 12,000 ഡോളര്‍ എത്തി നില്‍ക്കുകയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും കൂടിയ നിരക്കാണിത്. കഴിഞ്ഞ ആഴ്ച്ച 10,000 ഡോളര്‍ മൂല്യമെത്തിയത് വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ബിറ്റ് കോയിന്റെ വിപണനമൂല്യത്തിലെ ഈ കുതിച്ച് കയറ്റം ആകാംഷയോടൊപ്പം ആശങ്കയോടെയുമാണ് സാമ്പത്തിക വിദഗ്ദര്‍ നോക്കി കാണുന്നത്. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ അംഗീകാരമില്ലാത്ത ഈ ഡിജിറ്റല്‍ മണി ഭാവിയില്‍ തിരിച്ചടിയാകുമോ എന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്. സാങ്കല്‍പിക കറന്‍സിയായ ബിറ്റകോയിന്‍ ഇന്റര്‍നെറ്റിലൂടെ മാത്രമാണ് വിനമയം സാധ്യമാകുക. രഹസ്യ നാണയങ്ങള്‍ അഥവാ ക്രിപ്‌റ്റോ കറന്‍സികള്‍ എന്നറിയപ്പെടുന്ന ഡിജിറ്റല്‍ കറന്‍സികളില്‍ ബിറ്റകോയിനാണ് പ്രസിദ്ധം. ലോകത്തെവിടെയും ഒരു പോലെ പണമിടപാടുകള്‍ നടത്താന്‍ ഉപയോഗിക്കാവുന്ന ഈ കറന്‍സി രാജ്യങ്ങളുടെ പരമാധികാരത്തിന് ഭീഷണി സൃഷ്ടിക്കുമെന്നും ആശങ്ക നിലനില്‍ക്കുന്നു. 2009ലാണ് ബിറ്റ്‌കോയിന്‍ നിലവില്‍ വരുന്നത്. തുടര്‍ന്ന് ജൂലൈ 2010 എത്തിയതും ബിറ്റ് കോയിന്റെ വില 0.08 ഡോളര്‍ കൈവരിച്ചു. അതായത് ഇന്നതെ വിനമയ നിരക്കില്‍ 5 രൂപ പതിറാന് പൈസ. എന്നാല്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം 2017 അവസാന വക്കില്‍ ഒരു ബിറ്റ് കോയിന്റെ വില 12,726 ഡോളര്‍. അതായത്, ഇന്ത്യയില്‍ 8,21087.56 രൂപ.  

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)