പിറന്നാള്‍ ദിവസം തന്നെ ആര്യയുടെ വയസ്സ് വെളിപ്പെടുത്തി രമേഷ് പിഷാരടിയും ധര്‍മജനും! പിറന്നാള്‍ ദിനത്തില്‍ തനിക്ക് കിട്ടിയ ഏറ്റവും വിലയേറിയ സമ്മാനമാണിതെന്ന് ആര്യയും

entertainment,arya,birth day,pishaady

ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ ആളാണ് ആര്യ. താരത്തിന്റെ പിറന്നാളിന് ഉറ്റസുഹൃത്തുക്കളായ രമേഷ് പിഷാരടിയും ധര്‍മജനും നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പിറന്നാള്‍ ദിവസത്തിലും ആര്യയെ ഇരുവരും വെറുതെ വിട്ടില്ല. ഒരുഗ്രന്‍ പാരയുമായാണ് ഇരുവരും എത്തിയത്.

ഇരുവരും കൂടി ഹാപ്പിബര്‍ത്ത് ഡേ ഗാനം ആലപിച്ച ഒരു വിഡിയോ സന്ദേശമാണ് ആര്യയ്ക്ക് അയച്ചത്. ആര്യയ്ക്ക് 46 വയസ്സായത് ഞങ്ങളെല്ലാം അറിഞ്ഞെന്നു പറഞ്ഞ് ആദ്യ പണി ് ധര്‍മജന്‍ കൊടുത്തു. പിന്നാലെ് അറുപതാം പിറന്നാളിന്റെ ആശംസ നേര്‍ന്ന് പിഷാരടിയും ഒപ്പം ചേര്‍ന്നു.

പിറന്നാള്‍ ദിനത്തില്‍ തനിക്ക് ലഭിച്ചിട്ടുള്ള ആശംസകളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണിതെന്ന്, വിഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ശേഷം ആര്യയും പറഞ്ഞു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)