ബിക്കിനിയിട്ട് അഭിനയം: പ്രതികരണവുമായി അനുപമ പരമേശ്വരന്‍

bikini, anupama parameswaran
മലയാളത്തിലെ സര്‍വ്വകാല ഹിറ്റായ പ്രേമം സിനിമയിലെ മേരിയെ മറക്കാന്‍ എന്തായാലും മലയാളി പയ്യന്മാര്‍ക്ക് ഉടനെയൊന്നും കഴിയില്ല. ചുരുളന്‍മുടിക്കാരിയായ അനുപമ പരമേശ്വരന് മലയാളികളുടെ മനസില്‍ ഇടം നേടിക്കൊടുത്ത കഥാപാത്രമായിരുന്നു മേരിയുടേത്. മലയാളത്തിലാണ് പിച്ച വെച്ചതെങ്കിലും തമിഴിലും തെലുങ്കിലുമാണ് താരത്തിന് ശുക്രന്‍ ഉദിച്ചത്. തെലുങ്കിലെ തിരക്കുള്ള നടിമാരില്‍ ഒരാളായി അനുപമ മാറുകയും ചെയ്തു. ഒപ്പം ഗ്ലാമറസായി അല്‍പ്പമൊക്കെ തുറന്ന് കാട്ടാനും താരത്തിന് മടിയുണ്ടായില്ല. ഒപ്പം അഭിനയിക്കേണ്ടി വന്നാലും തന്റെ മുടി മുറിക്കില്ല എന്നു പറഞ്ഞ താരം പിന്നീടു മുടി മുറിച്ചതും അല്‍പ്പം ഗ്ലാമറസായതുമൊക്ക വാര്‍ത്തയായിരുന്നു. എനാല്‍ അല്‍പ്പ സ്വല്‍പം ഗ്ലാമര്‍ ആയാലും ബിക്കിനി ഇട്ട് അഭിനയിക്കാനൊന്നും തന്നെ കിട്ടില്ലെന്നാണ് അനുപമ ഇപ്പോള്‍ പറയുന്നത്. താരത്തിന്റെ അതിരുവിട്ട ഗ്ലാമര്‍ കണ്ടാണ് ഒരു സംവിധായകന്‍ ബിക്കിനി ഇട്ട് അഭിനയിക്കണമെന്ന ഓഫറുമായി അനുപമയെ സമീപിച്ചത്. എന്നാല്‍ താരം എടുത്തടിച്ച നോ എന്ന് പറയുകയും ചെയ്തു. തനിക്ക് അത്തരം വേഷങ്ങളില്‍ അഭിനയിക്കാന്‍ താല്‍പ്പര്യം ഇല്ല എന്ന് അനുപമ സംവിധായകനോടു പറഞ്ഞത്രേ. എത്ര വലിയ സൂപ്പര്‍താരത്തിന്റെ നായിക ആകാനാണെങ്കിലും ബിക്കിനി വേഷങ്ങളില്‍ അഭിനയിക്കില്ല എന്ന് അനുപമ സംവിധായകനോട് കടുപ്പിച്ചു പറഞ്ഞു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. തമിഴിലും തെലുങ്കിലുമായി നാലു ചിത്രങ്ങളില്‍ അഭിനയിക്കുകയാണ് അനുപമ.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)