സൗന്ദര്യ സംരക്ഷണം കരുതലോടെ

beauty
സുന്ദരിയായിരിക്കാന്‍ ആഗ്രഹമില്ലാത്തവരാരാണ്? വിപണിയിലെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളെ ആശ്രയിക്കുന്നവരാണ് ഇന്നേറെയും. ഇവ ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധ വേണം. ഏറ്റവുമാദ്യം തിരിച്ചറിയേണ്ട കാര്യം നമ്മുടെ കുറവുകളെ മറയ്ക്കാനും ഉള്ള സൗന്ദര്യത്തെ എടുത്തു കാട്ടാനുമാണ് മേക്കപ്പ് ചെയ്യുന്നത് എന്നതാണ്. ഫൗണ്ടേഷന്‍ ക്രീം ഉപയോഗിക്കുമ്പോള്‍ മേക്കപ്പിലെ പ്രധാനപ്പെട്ട ഘടകമാണ് ഫൗണ്ടേഷന്‍ ക്രീം. മുഖചര്‍മ്മത്തിലെ എല്ലാ ഭാഗത്തേയും കളര്‍ടോണ്‍ ഒരുപോലെയാക്കാനും നിറം കൂട്ടാനുമാണ് ഫൗണ്ടേഷന്‍ ക്രീം ഉപയോഗിക്കുന്നത്. മുന്തിയ ബ്രാന്‍ഡ് വാങ്ങിയതുകൊണ്ടു കാര്യമില്ല. നിങ്ങളുടെ ചര്‍മ്മത്തിനു ചേരുന്ന ഫൗണ്ടേഷന്‍ വേണം തെരഞ്ഞെടുക്കാന്‍. ഫൗണ്ടേഷന്‍ ക്രീം അളവില്‍ കൂടുതല്‍ ഉപയോഗിക്കുന്നതും ദോഷം ചെയ്യും. ലിപ്‌ഗ്ലോസ് ചര്‍മ്മത്തിന്റെ നിറത്തിനിണങ്ങുന്ന ലിപ്കളര്‍ തെറഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ചുണ്ടുകളെ സംറക്ഷിക്കുന്ന കൃത്രിമത്വം തോന്നാത്ത നിറങ്ങള്‍ വേണം ഉപയോഗിക്കാന്‍. ഫേസ്പൗഡര്‍ മുഖത്തെ എണ്ണമയം അകറ്റി തിളക്കം നല്‍കാന്‍ സഹായിക്കുന്നതാണ്‌ഫേസ് പൗഡറുകള്‍. എന്നാല്‍ ഇത് അളവില്‍ക്കൂടിയാല്‍ ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാക്കും. ചന്ദന നിറമുള്ള ഫേസ്പൗഡറുകളാണ് നല്ലത്. ഇത് ചര്‍മ്മത്തെ കൂടുതല്‍ പ്രകാശമുള്ളതാക്കും. ഐഷാഡോ കണ്‍പോളകളുടെ പുറമേ പുരട്ടുന്നതിനാല്‍ വളരെയധികം ശ്രദ്ധ വേണം. മികച്ച ഗുണനിലവാരമുള്ള ഐഷാഡോകള്‍ തെരഞ്ഞെടുക്കുക. മെറ്റാലിക് ഐഷാഡോ ഉപയോഗിച്ചാല്‍ അധികനേരം വെക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മസ്‌കാര കണ്ണുകള്‍ക്ക് വലിപ്പം തോന്നിപ്പിക്കാനും കണ്‍പീലികള്‍ കൂടുതല്‍ കറുപ്പുള്ളതാക്കാനും മസ്‌കാര സഹായിക്കുന്നു. കഴിവതും കെമിക്കലുകള്‍ ചേരാത്ത മസ്‌കാര വേണം ഉപയോഗിക്കാന്‍. മസ്‌കാര ഉപയോഗിക്കുമ്പോള്‍ കണ്ണുകള്‍ തുറന്നു പിടിക്കണം.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)