ചില്ലറക്കാര്യമല്ല സൗന്ദര്യ സംരക്ഷണം...ലോകസുന്ദരി മാനുഷി ചില്ലറിന്റെ സൗന്ദര്യ രഹസ്യം അറിയണോ?

ഇന്ത്യക്ക് അഭിമാനമായി ലോകസുന്ദരി മത്സരത്തില്‍ കിരീടം ചൂടിയ മാനുഷി ചില്ലര്‍ ഒട്ടേറെ പെണ്‍കുട്ടികള്‍ക്ക് ജീവിതത്തില്‍ മുന്നേറാന്‍ പ്രചോദനമാകുമെന്ന് ഉറപ്പ്. പതിനേഴു വര്‍ഷത്തിനിപ്പുറം ഇന്ത്യയിലേക്ക് മിസ് വേള്‍ഡ്പട്ടം എത്തിച്ച മാനുഷിയെ ആരാധിക്കുന്നത് ഇപ്പോള്‍ സൗന്ദര്യ ആരാധകര്‍ മാത്രമല്ല, ജീവിതത്തില്‍ പ്രചോദനം വേണ്ടവരും ഇക്കൂട്ടത്തിലുണ്ട്. 108 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികളെ പിന്തള്ളി, മാനുഷി ബാഹ്യസൗന്ദര്യം മാത്രമല്ല, ആന്തരിക സൗന്ദര്യവും കൈമുതലാക്കിയാണ് ഈ നേട്ടത്തിലേക്ക് ചവിട്ടിക്കയറിയത്. മിസ്വേള്‍ഡ് പട്ടത്തിനു പങ്കെടുക്കാന്‍ തയാറെടുക്കുമ്പോള്‍ തന്നെ താന്‍ ഇത്തവണ ഇന്ത്യക്കു വേണ്ടി അതു നേടിയെടുക്കുമെന്ന് മനസിലുറപ്പിച്ചിരുന്നെന്ന് മാനുഷി പറയുന്നു. ''ഞാന്‍ പഠിച്ചു വളര്‍ന്ന സംസ്‌കാരത്തെയും മൂല്യത്തെയും ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമായാണ് ഈ മല്‍സരത്തെ കാണുന്നത്. എന്നിലൂെട ലോകം ഇന്ത്യയെ ഓര്‍ക്കുമെന്നുറപ്പാണ്'' മല്‍സരത്തിനു മുന്നേ മാനുഷി പങ്കുവച്ച വാക്കുകളാണിത്. നിശ്ചയദാര്‍ഢ്യം നിഴലിക്കുന്ന ഈ വാക്കുകളില്‍ തന്നെയുണ്ട് മാനുഷിയുടെ വ്യക്തിത്വം. മിസ് വേള്‍ഡ് കിരീടം ചൂടിയ മാനുഷിയോട് മറ്റുള്ളവര്‍ക്ക് ചോദിക്കാനുള്ളത് ഇതാണ്. എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്ന്.തന്റെ ജീവിതത്തില്‍ ചിട്ടയായ ചില ശീലങ്ങള്‍ പിന്തുടരുന്നതു തന്നെയാണ് ഈ സുന്ദരിയുടെ സൗന്ദര്യത്തിന്റെ രഹസ്യം. മാനുഷിയുടെ തിളക്കമാര്‍ന്ന ചര്‍മത്തിന്റെയും ഊര്‍ജസ്വലതയുടെയുമൊക്കെ രഹസ്യം ജീവിതശൈലിയില്‍ വരുത്തിയിട്ടുള്ള നിയന്ത്രണങ്ങളാണ്. അവ എന്തെല്ലാമാണെന്നു നോക്കാം. കൃത്യസമയത്തു ഭക്ഷണം കഴിക്കുന്ന രീതിയാണ് മാനുഷിയുടെ ഡയറ്റ്. *പ്രാതലിലാണ് പ്രാണന്‍ വണ്ണം കുറയ്ക്കാനായി ഭക്ഷണം തീരെ ഒഴിവാക്കുന്നവരാണ് മിക്കവരും, ഇതിനെ മാനുഷി എതിര്‍ക്കുന്നു. പ്രഭാത ഭക്ഷണം ഒഴിവാക്കുകയേ അരുത്. പ്രാതല്‍ കഴിക്കാതിരിക്കുന്നതിലൂടെ ദിവസം മുഴുവന്‍ നിങ്ങളെ വിശപ്പു വിട്ടുമാറാതിരിക്കുമെന്നാണ് മാനുഷി പറയുന്നത്. അതുകൊണ്ടുതന്നെ എത്ര തിരക്കുണ്ടെങ്കിലും ഈ സുന്ദരി പ്രാതല്‍ ഒരിക്കലും മുടങ്ങാറില്ല. *ഡയറ്റെന്നാല്‍ പട്ടിണിയല്ല ഭക്ഷണം മുടക്കി ഡയറ്റ് ചെയ്യുന്നതിനു പകരം കൃത്യസമയത്തു ഭക്ഷണം കഴിക്കണം. ചെറിയ പാത്രത്തില്‍ അളവു കുറച്ചു ഭക്ഷണം കഴിക്കുന്നതാണ് മാനുഷിയുടെ പോളിസി. ഇത്തരത്തില്‍ കൃത്യസമയത്ത് അളവിനനുസരിച്ചു ഭക്ഷണം കഴിക്കുമ്പോള്‍ നിങ്ങള്‍ക്കൊരിക്കലും വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ഥങ്ങളോ മധുരമുള്ളവയോ കഴിക്കാന്‍ തോന്നുകയില്ലെന്നും മാനുഷി പറയുന്നു. *സേ നോ ടു മധുരം മധുരത്തോട് നോ പറയാന്‍ പറ്റാത്തവരോട് മാനുഷിക്ക് ഒന്നേ പറയാനുള്ളു, നിങ്ങള്‍ മധുരത്തിനു ഗുഡ്‌ബൈ പറഞ്ഞേ മതിയാകൂ. പ്രത്യേകിച്ചും റിഫൈന്‍ഡ് ഷുഗര്‍ *തിളക്കം കൂട്ടാന്‍ ബദാം ഇതു കൂടാതെ അതിരാവിലെ ബദാം കഴിക്കുന്നത് മാനുഷിയുടെ ശീലമാണ്. ബദാം ഊര്‍ജം പകരുന്നതിനൊപ്പം ചര്‍മത്തിനും മുടിക്കും തിളക്കം നല്‍കുകകൂടി ചെയ്യുമെന്നാണ് മാനുഷി പറയുന്നത്. മാനുഷി അധികം വണ്ണംവെക്കാതിരിക്കുന്നതിനു പിന്നിലുള്ള രഹസ്യവും ബദാം ആണത്രേ. കിടക്കുന്നതിനു മുമ്പും ഉണര്‍ന്നതിനു ശേഷവും വെള്ളത്തിലിട്ടുവച്ച ബദാം കഴിക്കുന്നതു മുടക്കാറില്ല. *വര്‍ക്ക് ഔട്ട് ശീലമാക്കൂ മെഡിക്കല്‍ പഠനത്തിനും സൗന്ദര്യ സംരക്ഷണത്തിനുമൊപ്പം വര്‍ക്കൗട്ടുകളും നൃത്ത പരിശീലനവും മാനുഷി മുടക്കാറില്ല. കുച്ചിപ്പുടിയില്‍ തല്‍പരയായ മാനുഷി എത്ര തിരക്കുകള്‍ക്കിടയിലും വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ സമയം കണ്ടെത്താറുണ്ട്. പ്ലാങ്കും പൈലേറ്റ് ട്രെയിനിങ്ങുമൊക്കെയാണ് കൂടുതലും ചെയ്യാറുള്ളത്. *ഉറക്കം ഈസ് ദ സീക്രട്ട് ഓഫ് മൈ എനര്‍ജി.. തന്റെ പോസിറ്റീവ് എനര്‍ജിക്കു പിന്നിലെ രഹസ്യമായി മാനുഷി പറയുന്നതും ഉറക്കമാണ്. ഏഴെട്ടു മണിക്കൂര്‍ കൃത്യമായി ഉറങ്ങാന്‍ കഴിയുന്നതാണത്രേ മാനുഷിയുടെ സൗന്ദര്യത്തിന്റെയും പോസിറ്റീവ് എനര്‍ജിയുടെയും രഹസ്യം

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)