ലിവര്‍പൂളില്‍ നിന്നും കുട്ടീഞ്ഞോയെ വിട്ടുകിട്ടിയാല്‍ മല ചവിട്ടാമെന്ന് നേര്‍ന്നിരുന്നോ ബാഴ്‌സ? 'ശരണം വിളിക്കുന്ന' ബാഴ്‌സലോണയുടെ വീഡിയോ ആഘോഷമാക്കി മലയാളികള്‍

barcelona fc, phil coutinho, sports, indian miusic, ayyappa devotee song,malayalis, viral video
കൊച്ചി: ലിവപൂളില്‍ നിന്നും കോടികള്‍ കൊടുത്ത് സ്വന്തമാക്കിയ ഫില്‍ കുട്ടീഞ്ഞോയെ വരവേല്‍ക്കുന്ന ബാഴ്‌സലോണയുടെ പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ മലയാളികള്‍ മുഴുവന്‍. കുട്ടീഞ്ഞോയെ വിട്ടു കിട്ടിയാല്‍ ശബരിമല കയറാമെന്ന് ബാഴ്‌സ നേര്‍ച്ച നേര്‍ന്നിരിക്കയാണോ? എന്നാണ് പലരുടേയും സംശയം.'ശരണം വിളി' ഉയരുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസികുമായി ഇറങ്ങിയ ബാഴ്‌സലോണയുടെ വീഡിയോയാണ് എല്ലാത്തിനും കാരണം. ഈ ട്വീറ്റിന് താഴെ മലയാളികളുടെ വിളയാട്ടുത്സവം നടക്കുകയാണ്. ബാഴ്‌സലോണ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുട്ടീഞ്ഞോയെ സ്വാഗതം ചെയ്യുന്ന വീഡിയോ ഈ മാസം ഒമ്പതിനാണ് പുറത്തുവന്നത്. അന്ന് മലയാളികള്‍ ഉള്‍പ്പടെ ഉള്ളവര്‍ അതത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് ആ വീഡിയോയുടെ പിന്നണിയില്‍ ഉയരുന്ന 'സ്വാമിയേ.. അയ്യപ്പോ..അയ്യപ്പോ സ്വാമിയേ..' എന്ന ആരവം ശ്രദ്ധിക്കപ്പെടുകയായിരുന്നു. തെന്നിന്ത്യക്കാരായ എല്ലാവരും തന്നെ കേട്ടിട്ടുള്ള ആ അയ്യപ്പഭക്തി ഗാനത്തിന്റെ ഈണം പിന്നീട് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയും ഒടുവില്‍ ട്രോളുകള്‍ ഉള്‍പ്പടെ സൃഷ്ടിച്ച് മലയാളികള്‍ ആഘോഷിച്ചു കൊണ്ടിരിക്കുകയുമാണ്. മലയാളികളെ കുറ്റം പറയാനും പറ്റില്ല, പശ്ചാത്തല സംഗീതം കേട്ടാല്‍ ശരണം വിളിക്കുകയാണെന്നേ ആരും പറയുകയുള്ളൂ. എന്നാല്‍ ഇതേ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ലങ്കിലും സംഭവം മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു. കോച്ച് ഏണസ്റ്റോ വെല്‍വെര്‍ദെ ഫിലിപ്പ് കുടീഞ്ഞോയെ സ്വാഗതം ചെയ്യുന്നതും മറ്റ് ബാഴ്‌സലോണ താരങ്ങള്‍ അണിനിരക്കുന്നതുമാണ് വീഡിയോയുടെ തീം. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍, ചാവിയോ... കുടീഞ്ഞോ... കുടീഞ്ഞോ... ചാവിയോ... എന്നാണെന്ന് ഒരു വ്യക്തി കമന്റ് നല്‍കിയിട്ടുമുണ്ട്. മിക്കവാറും യആഥാര്‍ത്ഥ്യം ഇതു തന്നെയാകാം. എങ്കിലും ബാഴ്‌സ ഇക്കാര്യം സ്ഥിരീകരിക്കുന്നതുവരെ ട്രോള്‍ ഇറക്കാന്‍ തന്നെയാണ് മലയാളികള്‍ക്ക് താല്‍പര്യം. വാക്കുകള്‍ എന്തു തന്നെയാകട്ടെ താളം ശരണം വിളിയോടു സാമ്യമുള്ളതാണെന്ന് സമ്മതിക്കാതെ വയ്യ. തമിഴ്ഗായകന്‍ വീരമണി ആലപിച്ച പള്ളിക്കെട്ട് എന്നു തുടങ്ങുന്ന പ്രശസ്ത ഗാനത്തിനിടയിലുള്ള താളമാണിത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)