മസ്തിഷ്‌കാഘാതത്തേയും ഹൃദ്രോഗത്തേയും പ്രതിരോധിക്കാന്‍ വാഴപ്പഴം

bananas
വാഴപ്പഴത്തിന് മസ്തിഷ്‌കാഘാതവും ഹൃദ്രോഗവും തടയാന്‍ കഴിവുണ്ടെന്ന് ഗവേഷകര്‍. എലികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. വാഴപ്പഴത്തിലടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണത്രേ ഈ രക്ഷകന്‍. പൊട്ടാസ്യം ധമനികളില്‍ കൊഴുപ്പടിയുന്നത് തടയും. ഇതിലടങ്ങിയിരിക്കുന്ന മറ്റു ധാതുക്കളാകട്ടെ മസ്തിഷ്‌കാഘാതത്തിനുളള സാധ്യതയും കുറയ്ക്കും. ആരോഗ്യവാനായ ഒരാള്‍ക്ക് നിത്യവും 3,500 മില്ലിഗ്രാം പൊട്ടാസ്യമാണ് വേണ്ടത്. ദിവസവും രണ്ട് പഴം കഴിച്ചാല്‍ ഈ അളവ് നില നിര്‍ത്താനാകും. ഉരുളക്കിഴങ്ങ്, ബ്രൊക്കോളി, മത്സ്യം, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവയാണ് പൊട്ടാസ്യത്തിന്റെ മറ്റ് ഉറവിടങ്ങള്‍

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)