ഇനി കഷണ്ടിക്കാരോട് അയൂയ തോന്നും! കാരണം ഇതാണ്

കഷണ്ടിക്കും അസൂയക്കും മരുന്നില്ലെന്ന് പറഞ്ഞു കളിയാക്കി ചിരിച്ചവരുടെ എല്ലാം ചിരി നിര്‍ത്താന്‍ സമയമായി. നിങ്ങള്‍ക്ക് കഷണ്ടിക്കാരോട് അസൂയ തോന്നുന്ന ഒരു വാര്‍ത്ത ഇതാ. മുടിയുള്ള പുരുഷന്മാരേക്കാള്‍ ആരോഗ്യവാന്മാരും ശക്തരുമാണ് കഷണ്ടിക്കാര്‍ എന്നാണ് പൊതുസമൂഹം കരുതുന്നതെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ബ്രിട്ടനിലെ പെന്‍സല്വേനിയ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകരുടെതാണ് പുതിയ കണ്ടുപിടുത്തം. ഗവേഷകര്‍ മൂന്നു ഘട്ടങ്ങളിലായി നടത്തിയ പഠനങ്ങളില്‍ പങ്കെടുത്തവരെല്ലാം ഈ അഭിപ്രായം വെച്ചുപുലര്‍ത്തുന്നവരാണെന്നാണ് ഡെയിലിമെയില്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു വ്യക്തിയുടെതന്നെ മുടിയുള്ളതും മുടിയില്ലാത്തതുമായ ചിത്രങ്ങള്‍ ഉപയോഗിച്ച് 35 വനിതകള്‍ ഉള്‍പ്പെട്ട 59 വിദ്യാര്‍ത്ഥികളിലായിരുന്നു സര്‍വേ നടത്തിയത്. ഈ സര്‍വേയില്‍ ഭൂരിപക്ഷം പേരും കഷണ്ടിയള്ളവരെ കൂടുതല്‍ പൗരുഷമുള്ളവരായി കണ്ടെത്തി. തുടര്‍ന്ന് പകുതിയിലധികം സ്ത്രീകളെ ഉള്‍പ്പെടുത്തി 344 പേരെ ഉപയോഗിച്ച് വിശദമായ പഠനം നടത്തിയപ്പോഴും കഷണ്ടിക്കാര്‍ മുടിയുള്ളവരേക്കാര്‍ പതിമൂന്ന് ശതമാനം ശക്തരും പൗരുഷമുള്ളവരുമാണെന്നായിരുന്നു കണ്ടെത്തല്‍. 552 പേരെ ഉള്‍പ്പെടുത്തിയുള്ള മൂന്നാമത്തെ പഠനത്തിലും ഫലം വ്യത്യസ്തമായിരുന്നില്ല. കഷണ്ടിയുള്ളവരുടെ ശരീരത്തില്‍ ഉറച്ച മസിലുകളുണ്ടെന്നും അവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ശക്തിയുള്ളവരാണെന്നുമാണ് പഠനത്തില്‍ തെളിയുന്ന കാര്യം. ഹോളിവുഡ് നടന്മാരായ ബ്രൂസ് വില്ലീസ്, വിന് ഡീസല്‍ തുടങ്ങിയവരുടെ സ്വാധീനം ഈ കാഴ്ചപ്പാടിന് പിന്നിലുണ്ടാകാമെന്നും ഗവേഷകര്‍ കരുതുന്നു. സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്‍ഡ് പേഴ്‌സനാലിറ്റി സയന്‍സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുടികൊഴിച്ചില്‍ തടയുന്നതിനുള്ള ചികിത്സക്കായി ലോകത്താകമാനമുള്ള പുരുഷന്മാര്‍ പ്രതിവര്‍ഷം ഒന്നര ദശലക്ഷം പൗണ്ട് ചെലവിടുന്നുവെന്നാണ് കണക്ക്. എന്നാല്‍ കഷണ്ടിയുടെ ചികിത്സക്കുള്ള ഗവേഷണങ്ങള്‍ക്കും കൃത്രിമ മുടികള്‍ വെച്ചുപിടിപ്പിക്കുന്നതിനുമായുള്ള കോടികളുടെ ചെലവ് ഇനി അവസാനിപ്പിക്കാമെന്നും കഷണ്ടിക്കാര്‍ ഹീറോകളാവുന്ന കാലം അകലെയല്ലെന്നും പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോ ആല്‍ബര്‍ട്ട് മാന്‍സ് വ്യക്തമാക്കി.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)