ബാഹുബലിയെ അവഞ്ചേഴ്‌സിനൊപ്പം ചേര്‍ത്ത് ചൈനീസ് ട്രോളന്മാര്‍; അവഞ്ചേഴ്‌സ് ടീമിന്റെ സൂപ്പര്‍ഹീറോയായി അമരേന്ദ്ര ബാഹുബലി

bahubali

അമരേന്ദ്ര ബാഹുബലിയെ ഏറ്റെടുത്ത് ചൈനീസ് ട്രോളന്മാര്‍. സൂപ്പര്‍ഹിറ്റായി പ്രദര്‍ശനം തുടരുന്ന അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍ എന്ന ഹോളിവുഡ് ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 22 സൂപ്പര്‍ഹീറോകള്‍ ഒന്നിക്കുന്ന അവഞ്ചേഴ്‌സ് സംഘത്തില്‍ ഒരു സൂപ്പര്‍ഹീറോയുടെ കുറവുണ്ടെന്നാണ് ചൈനീസ് ട്രോളര്‍മാര്‍ പറയുന്നത്.

മറ്റാരുമല്ല, അമരേന്ദ്ര ബാഹുബലി തന്നെ. എസ് എസ് രാജമൗലിയുടെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ ബാഹുബലി 2: ദ കണ്‍ക്ലൂഷനിലെ അമരേന്ദ്ര ബാഹുബലിയെ ചൈനക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞു. അത് അവര്‍ പുറത്തുവിട്ട പോസ്റ്ററുകളില്‍ വ്യക്തമാണ്.

ഹോളിവുഡ് സൂപ്പര്‍ഹീറോകള്‍ ഒന്നിക്കുന്ന അവഞ്ചേഴ്‌സിന്റെ പോസ്റ്ററുകള്‍ എഡിറ്റ് ചെയ്ത് ബാഹുബലിയിലെ കഥാപാത്രങ്ങളെ കൂട്ടിച്ചേര്‍ക്കുകയാണ് ചൈനീസ് ട്രോളന്മാര്‍ ചെയ്തത്. ഒറിജിനലിനെ വെല്ലുന്ന തരത്തില്‍ ഫോട്ടോഷോപ്പിലൂടെ അമരേന്ദ്ര ബാഹുബലി, ദേവസേന, ശിവകാമി ദേവി തുടങ്ങിയ കഥാപാത്രങ്ങളെ പോസ്റ്ററില്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)