സോഷ്യല്‍ മീഡിയയില്‍ അതിരുവിട്ട അസഭ്യ വര്‍ഷം നടത്തിയ യുവാവിനെ നാട്ടുകാര്‍ തന്ത്രപരമായി വിളിച്ചുവരുത്തി പഞ്ഞിക്കിട്ടു

video grapher,crime,attack

പുനലൂര്‍: സോഷ്യല്‍ മീഡിയയില്‍ അതിരുവിട്ട അസഭ്യ വര്‍ഷം നടത്തിയ യുവാവിനെ നാട്ടുകാര്‍ തന്ത്രപരമായി വിളിച്ചുവരുത്തി പഞ്ഞിക്കിട്ടു. നാട്ടുകാരനായ ഒരു യുവാവിന്‍ മാതാവിനെകുറിച്ച് കേട്ടാലറക്കുന്ന അസഭ്യ വര്‍ഷം നടത്തുകയും യുവാവനെ വെല്ലുവിളിക്കുകയും ചെയ്ത ആളെയാണ് നട്ടുകാര്‍ നല്ല തല്ലുകൊടുത്ത് വിട്ടത്.

പ്രവാസിയായ ഒരു പുനലൂരുകാരന്‍ കോബ്രാ സ്റ്റിങ് ഓപറേഷനുമായി ബന്ധപ്പെട്ടു ഇട്ട പോസ്റ്റിനു കീഴില്‍ വന്നു മാധ്യമ പ്രവര്‍ത്തകരെ ഒന്നടങ്കം തെറി വിളിക്കുകയും അതിനെ ചോദ്യം ചെയ്ത പുനലൂര്‍ ചെമ്മന്തൂര്‍ സ്വദേശികളായ ചിലരെ കേട്ടാലറക്കുന്ന വാക്കുകള്‍ കൊണ്ടു അസഭ്യം പറയുകയും ചെയ്തതിനെ തുടര്‍ന്നാണ് വീഡിയോ ഗ്രാഫര്‍ അജീഷ് ഇടമണ്ണിനെ നാട്ടുകാര്‍ കൈകാര്യം ചെയ്യത്. ഇയാളുടെ അസഭ്യ വര്‍ഷത്തില്‍ പൊറുതിമുട്ടിയ ചിലര്‍ തന്ത്രത്തില്‍ പൂര്‍വ്വ കാമുകിയായ വീട്ടമ്മയെക്കൊണ്ട് പുനലൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു പരിസരത്തേക്ക് വിളിച്ചുവരുത്തുകയും ബസ് സ്റ്റാന്‍ഡില്‍ കാമുകിയെത്തേടി വന്ന അജീഷിനെ ഒരു സംഘം പേര്‍ ചേര്‍ന്ന് കണക്കിന് മര്‍ദ്ദിക്കുകയും ആയിരുന്നു.

ചെമ്മന്തൂര്‍ സ്വദേശി സുരേഷിനെ അമ്മക്ക് വിളിച്ചു തെറി പറഞ്ഞതിന് പരസ്യമായി കാലുപിടിച്ചു മാപ്പ് പറയിപ്പിക്കുകയും ചെയ്ത ശേഷമാണ് ഇയാളെ പുറത്ത് വിട്ടത്. മുന്‍പ് ഇതു പോലെ പലരെയും ഫേസ്ബുക്കില്‍ തെറി പറയുക പതിവാക്കിയ പ്രതി നാട്ടില്‍ ഉണ്ടായ ചില പെണ്‍ വിഷയങ്ങളിലും മദ്യപിച്ചുണ്ടായ അടിപിടിക്കേസുകളിലും പെട്ടു നാട് വിട്ട ആളാണ്. ദീര്‍ഘ കാലം ഒളിവില്‍ കഴിഞ്ഞ ശേഷം ഒരു വര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്...

ഇടമണ്‍ സ്വദേശിനിയായ വീട്ടമ്മയുമായി ഉണ്ടായിരുന്ന അവിഹിതം നാട്ടുകാര്‍ ചേര്‍ന്ന് പിടിക്കുകയും വിവാഹം ചെയ്തു കൊള്ളാം എന്ന മധ്യസ്ഥതയില്‍ അതില്‍ നിന്നു തടിയൂരിയ പ്രതി നാടുവിടുകയും പിന്നീട് ഒളിവില്‍ പോവുകയുമായിരുന്നു. വീട്ടമ്മ നല്‍കിയ പരാതിയില്‍ ബലാല്‍സംഘത്തിന് തെന്മല പോലീസ് കേസ് എടുത്തെങ്കിലും പ്രതി ഒളിവില്‍ പോയതിനാല്‍ പിടി കിട്ടിയില്ല. പിന്നീട് വീട്ടമ്മ കേസും നാടുമുപേക്ഷിച്ചു സിംഗപ്പൂരിലേക്ക് പോവുകയായിരുന്നു അതിനു ശേഷമാണ് ഇയാള്‍ വീണ്ടും നാട്ടിലെത്തി നാട്ടുകാരെ ഉപദ്രവിക്കുന്നത് എന്നാണ് ആരോപണം.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)