ഇന്റര്‍നെറ്റ് നിശ്ചലം; അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാറിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്‌

ആരാധകര്‍ ഏറെ കാത്തിരുന്ന മാര്‍വല്‍ ചിത്രം അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിന്റെ ട്രെയിലര്‍ പുറത്ത്. 2012ല്‍ പുറത്തിറങ്ങിയ ദി അവഞ്ചേഴ്‌സിന്റെ മൂന്നാം ഭാഗമാണ് ഇന്‍ഫിനിറ്റി വാര്‍. ലോകമെമ്പാടുമുള്ള മാര്‍വല്‍ ആരാധകര്‍ ചിത്രത്തിന്റെ ട്രെയിലറിനായി അക്ഷമരായിട്ടാണ് യൂട്യൂബിന് മുന്നില്‍ കാത്തിരുന്നത്. റൂസോ സഹോദരന്മാരായ ആന്തണി റൂസോയും, ജോ റൂസോയുമാണ് ചിത്രത്തിന്റെ സംവിധായകര്‍. മാര്‍വല്‍ കോമിക്കിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും ഒന്നിക്കുന്ന ചിത്രത്തില്‍ റോബേര്‍ട്ട് ഡൗണി ജൂനിയര്‍, ക്രിസ് ഹെംസ്‌വര്‍ത്ത്, ജോഷ് ബ്രോലിന്‍, സ്‌ക്യാര്‍ലെറ്റ് ജോഹാന്‍സണ്‍, ടോം ഹോളണ്ട് എന്നിവരോടൊപ്പം വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്‌. മിനിറ്റുകള്‍കൊണ്ട് ലക്ഷകണക്കിന് ആളുകളാണ് ട്രെയിലര്‍ കണ്ടിരിക്കുന്നത്. ത്രീഡിയില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ അടുത്ത വര്‍ഷം മെയ് നാലാം തിയതി തീയേറ്ററുകളിലെത്തും.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)