ബാന്‍ഡ് 3 എന്ന മോഡലുകള്‍ക്ക് ശേഷം Mi ബാന്‍ഡ് 4 മോഡലുകള്‍ ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്. ജൂണ്‍ 16 മുതല്‍ സെയില്‍ ആരംഭിക്കുന്നതുമാണ്.
0.95 ഇഞ്ചിന്റെ AMOLED ഡിസ്പ്ലേയിലാണ് എത്തിയിരിക്കുന്നത്. കൂടാതെ 120×240പിക്സല്‍ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട്.2.5D സ്ക്രാച് റെസിസ്റ്റന്റ്സ് ഗ്ലാസുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് .കൂടാതെ പുതിയ വോയിസ് കമാന്‍ഡുകള്‍ എല്ലാംതന്നെ ഇതില്‍ സപ്പോര്‍ട്ട് ആകുന്നതാണ്. അതുപോലെ തന്നെ ഫിസിക്കല്‍ ആക്ടിവിറ്റികള്‍ എല്ലാം തന്നെ വളരെ വേഗത്തില്‍ കാല്‍കുലേറ്റ് ചെയ്യുന്നതിന് സഹായിക്കുന്നു .
5ATM വാട്ടര്‍ റെസിസ്റ്റന്‍സ് സപ്പോര്‍ട്ട് കൂടാതെ 50 മീറ്റര്‍വരെ വെള്ളത്തിനടിയിലിലും ഇത് ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ്. അതുപോലെ ഈ ബാന്‍ഡുകളില്‍ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .20 ദിവസ്സം വരെയാണ് ഇതിന്റെ ബാറ്ററി കമ്പനി പറയുന്നത് .5 നിറങ്ങളില്‍ ഇത് വിപണിയില്‍ ലഭ്യമാകുന്നതാണ് .Black, Brown, Blue, Orange കൂടാതെ Pink എന്നി നിറങ്ങളില്‍ വാങ്ങിക്കാവുന്നതാണ് .ഇതിന്റെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില CNY 169 (Rs 1,697 approx) രൂപ മുതല്‍ CNY 229 (Rs 2,300 approx) രൂപവരെയാണ് .
Discussion about this post