XUV300 എഎംടി പതിപ്പിനെ മഹീന്ദ്ര ഉടന്‍ വില്‍പ്പനയ്ക്കെത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പുതിയ എസ്യുവിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് ലഭിച്ച വരവേല്‍പ്പ് ഈ കോമ്പാക്റ്റ് എസ്യുവിയുടെ എഎംടി മോഡലിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചിരിക്കുകയാണ്.
നിലവില്‍ W4, W6, W8, W8 (O) എന്നിങ്ങനെ നാല് വകഭേദങ്ങളാണ് മഹീന്ദ്ര XUV300 -യ്ക്കുള്ളത്. എല്ലാ വകഭേദങ്ങളിലും ഒരേ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ തന്നെയാണുള്ളത്. എസ്യുവിയിലെ 1.2 ലിറ്റര്‍ ശേഷിയുള്ള മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 115 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കുന്നതാണ്. മറുഭാഗത്ത് 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റാവട്ടെ പരമാവധി 115 bhp കരുത്തും 300 Nm torque ഉം കുറിക്കുന്നതാണ്.
ഇരു എഞ്ചിന്‍ യൂണിറ്റുകളിലും ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്. ഓട്ടോമാറ്റിക്ക് ഹെഡ്ലാമ്പുകള്‍, ആപ്പിള്‍ കാര്‍പ്ലേ & ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയോട് കൂടിയ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്മെന്റ് സംവിധാനം, വൈദ്യുത സണ്‍റൂഫ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ്സ് എന്‍ട്രി, റെയിന്‍-സെന്‍സിംഗ് വൈപ്പറുകള്‍, ഏഴ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്പി, ട്രാക്ഷന്‍ കണ്ട്രോള്‍, ആന്റി റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍ തുടങ്ങി നിരവധി ഫീച്ചറുകളാണ് മഹീന്ദ്ര XUV300 -യിലുള്ളത്.
Discussion about this post