ജീപ്പ് എന്ന ബ്രാന്‍ഡ് നെയിം ഒരു ഇടവേളയ്ക്ക് ശേഷം മലയാളികള്‍ക്കിടയില്‍ തരംഗമാവുകയാണ്. ജീപ്പ് കോംപസിന്റെ ആരാധകരാവുകയാണ് സെലിബ്രിറ്റികളും. ഏറ്റവും ഒടുവിലായി മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന ഹാസ്യ താരം ബിജുക്കുട്ടനാണ് ജീപ്പ് കോംപസ് സ്വന്തമാക്കിയിരിക്കുന്നത്. കോംപസിന്റെ ലോഞ്ചിട്യൂഡ് വകഭേദമാണ് കൊച്ചിയിലെ ജീപ്പ് ഷോറൂമില്‍ നിന്ന് താരം സ്വന്തമാക്കിയത്.
നേരത്തെ പ്രയാഗ മാര്‍ട്ടിനും, ശ്രീനിവാസനും ഉണ്ണിമുകുന്ദനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകന് മിഥുന് മാനുവലും ജീപ്പിന്റെ ഈ ചെറു എസ്യുവി സ്വന്തമാക്കിയിരുന്നു.
ജീപ്പിന്റെ ചെറു എസ്യുവി കോംപസ് ഇന്ത്യയില്‍ എത്തിയത് കഴിഞ്ഞ ജൂലൈ 31നായിരുന്നു. പുറത്തിറങ്ങിയതു മുതല്‍ മികച്ച പ്രതികരണമാണ് കോംപസിന് ലഭിക്കുന്നത്. 2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് എന്‍ജിനുകളാണ് കോംപസിനുള്ളത്.
3750 ആര്‍പിഎമ്മില്‍ 173 പിഎസ് കരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണു 2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും നല്കുന്ന 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമാണുള്ളത്.
ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കീമി മൈലേജാണു കമ്പനി അവകാശപ്പെടുന്നത്. ഇരു എന്‍ജിനുകള്‍ക്കുമൊപ്പം ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്സ്. 15.42 ലക്ഷം മുതല്‍ 22.92 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്റെ കൊച്ചി എക്സ്ഷോറൂം വില.