രാജ്യത്തിനായി ഒളിംപിക് മെഡലടക്കം ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ വനിതാ ബോക്സിങ് ഇതിഹാസം മേരി കോം ഇനി സഞ്ചരിക്കുക ആഡംബര വാഹനമായ മെഴ്സിഡസിന്റെ ബെന്‍സ് ജിഎല്‍എസില്‍. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ സെലിബ്രെറ്റികളുടെ ഇഷ്ടവാഹനമായ ബെന്‍സ് ജിഎല്‍എസ് മേരി കോം സ്വന്തമാക്കിയത്. ഡല്‍ഹിയിലെ ബെന്‍സ് ഡീലര്‍ഷിപ്പുകളിലൊന്നായ ടി ആന്‍ഡ് ടി ഡീലര്‍ഷിപ്പില്‍ നിന്നാണ് മേരി കോം ജിഎല്‍എസ് സ്വന്തമാക്കിയത്.
എന്നാല്‍, ബെന്‍സ് ജിഎല്‍എസിന്റെ ഏത് വേരിയന്റാണ് മേരി കോം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. ജിഎല്‍എസ് 350 ഡി (ഡീസല്‍), ജിഎല്‍എസ് 400 (പെട്രോള്‍) എന്നിങ്ങനെ രണ്ടു വേരിയന്റുകളിലാണ് ഈ വാഹനം നിരത്തിലെത്തുന്നത്.
ബെന്‍സ് നിരത്തിലെത്തിക്കുന്നതില്‍ വെച്ച് ഏറെ സ്റ്റൈലിഷായ എസ്യുവിയാണ് ജിഎല്‍എസ്. ഉയര്‍ന്ന ബോണറ്റും സില്‍വര്‍ ലോഗോയും വാഹനത്തിന്റെ മാറ്റ് കൂട്ടുന്നു.
മള്‍ട്ടി സ്ലാറ്റ് ഗ്രില്ല്, മള്‍ട്ടി ബീം എല്‍ഇഡി ഹെഡ്ലൈറ്റ്, ഡിആര്‍എല്‍ എന്നിവയാണ് ഈ വാഹനത്തിന്റെ മുന്‍വശം മനോഹരമാക്കുന്ന മറ്റ് സവിശേഷതകള്‍. മൂന്ന് നിര സീറ്റുകള്‍ക്കൊപ്പം നാപ്പ ലതര്‍ കവറുള്ള ത്രീ-സ്പോക് സ്റ്റിയറിംഗ് വീല്‍, എട്ട് ഇഞ്ച് ഫ്രീ ഫ്ളോട്ടിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലതര്‍ സീറ്റുകള്‍ എന്നിവ ആഡംബര സഞ്ചാരം തന്നെ ഉടമയ്ക്ക് സമ്മാനിക്കുന്നു.
അടിസ്ഥാന സുരക്ഷ സംവിധാനങ്ങളായ എയര്‍ ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ്ങിനൊപ്പം കൊളിഷന്‍ പ്രിവന്‍ഷന്‍, ക്രൂയിസ് കണ്ട്രോള് എന്നിവയടക്കമുള്ള മെഴ്സിഡസ് ബെന്‍സിന്റെ ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങളും ജിഎല്എസിലുണ്ട്.
ജിഎല്‍എസ് 350ഡിയിലെ 3.0 ലിറ്റര്‍ വി6 എന്ജിന് 258 ബിഎച്ച്പി പവറും 620 എന്‍എം ടോര്‍ക്കും, ജിഎല്‍എസ് 400-ലെ വി6 ടര്‍ബോ പെട്രോള്‍ എന്ജിന് 328 ബിഎച്ച്പി പവറും 480 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 80 ലക്ഷം രൂപ മുതലാണ് ജിഎല്‍എസ് എസ്യുവിയുടെ വില ആരംഭിക്കുന്നത്.
Discussion about this post