ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസ്സാന്റെ ബജറ്റ് ബ്രാന്‍ഡായ ഡാറ്റ്സന്റെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം ആമിര്‍ ഖാന് എത്തുന്നു. മാറ്റം അനുഭവിച്ചറിയാന്‍ ആഹ്വാനം ചെയ്യുന്ന എക്സ്പീരിയന്‍സ് ചേഞ്ച് എന്ന പുതിയ പ്രചാരണത്തിലാവും ആമിര്‍ ഖാന് കമ്പനിക്കൊപ്പമുള്ള യാത്ര ആരംഭിക്കുകയെന്ന് കമ്പനി വ്യക്തമാക്കി. നവരാത്രി, ദീപാവലി ഉത്സവകാലം മുന്നില്‍ കണ്ടു തയ്യാറാക്കിയ പുതിയ പരസ്യ പ്രചാരണമാണ് എക്സ്പീരിയന്‍സ് ചേഞ്ച്. ഗോ, ഗോ പ്ലസ്, റെഡി ഗോ എന്നിവ ഈ പരസ്യങ്ങളില്‍ അണിനിരക്കുന്നു.
മികവിനായി നിലകൊള്ളുന്ന പുതുതലമുറയുടെ തന്റേടത്തിന്റെയും ധീര നിലപാടുകളുടെയും പ്രചാരകനാണ് ആമിര്‍ ഖാനെന്ന് നിസ്സാന്‍ ഇന്ത്യ ഓപ്പറേഷന്‍സ് പ്രസിഡന്റ് തോമസ് ക്യുഹെല്‍ വ്യക്തമാക്കി. ഗുണനിലവാരത്തിന്റെയും പുതുമകളുടെയും പ്രതീകമായ ഡാറ്റ്സനുമായി സഹകരിക്കുന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ആമിര്‍ ഖാനും പ്രതികരിച്ചു.
Discussion about this post