ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കുഞ്ഞന്‍ കാര്‍ ടാറ്റ നാനോ വിപണിയോട് വിടപറയുന്നു. ടാറ്റ മോട്ടോര്‍സ് നാനോയുടെ നിര്‍മ്മാണം പൂര്‍ണമായും അവസാനിപ്പിക്കുന്നു. അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു.
ഒരു ലക്ഷം രൂപക്ക് ഒരു കാര്‍, ലോകത്തെ അമ്പരപ്പിച്ചുകൊണ്ടാണ് ടാറ്റയുടെ ആ പ്രഖ്യാപനം വന്നത്. വാഹന പ്രേമികള്‍ വാഹനത്തിന്റെ വരവിനായി ഏറെ കാത്തിരുന്നു.
ആളുകളുടെ ആകാംക്ഷക്ക് വിരാമമിട്ടുകൊണ്ട് 2008ല്‍ തന്നെ വാഹനത്തിന്റെ ആദ്യ മോഡല്‍ പുറത്തിറങ്ങി. വാഹനം വലിയ വില്‍പ്പന സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ തുടക്കത്തില്‍ തന്നെ ടാറ്റക്ക് പിഴച്ചു. ഓടുന്നതിനിടെ വാഹത്തിന് തീപിടിക്കുന്നതുള്‍പ്പടെയുള്ള സാങ്കേതിക തകരാറുകള്‍ കാരണം ആദ്യ മോഡലിനെ തന്നെ ടാറ്റക്ക് തിരികെ വിളിക്കേണ്ടിവന്നു.
ഈ തകറാറുകള്‍ പരിഹരിക്കാന്‍ സങ്കേതികവിദ്യയില്‍ മാറ്റം വരുത്തിയതോടെ വാഹനത്തിന്റെ വില രണ്ട് ലക്ഷത്തിന് മുകളിലേക്ക് പോയി ഇതോടെ ഒരു ലക്ഷം രൂപക്ക് കാര്‍ എന്ന ടാറ്റയുടെ പ്രഖ്യാപനത്തിന് കടുത്ത തിരിച്ചടിയായി.
വാഹനത്തിന് ആവശ്യക്കാര്‍ ഇല്ലാതായതോടെ കഴിഞ്ഞ വര്‍ഷം ജൂലായില്‍ തന്നെ ഓഡറുകള്‍ക്കനുസരിച്ച് മാത്രം വാഹനം നിര്‍മ്മിച്ചാല്‍ മതി എന്ന തീരുമാനത്തിലേക്ക് ടാറ്റ എത്തിയിരുന്നു. തുടര്‍ന്നും വാഹനത്തിന് ഓഡറുകള്‍ ലഭിക്കാതെ വന്നതോടെയാണ് വാഹനത്തിന്റെ ഉദ്പാദനം പൂര്‍ണമായും അവസാനിപ്പിക്കാന്‍ ടാറ്റ തീരുമാനിച്ചത്.