ഷെന്‍സെന്‍ സിറ്റി: ദക്ഷിണ ചൈനയിലെ ഷെന്‍സെന്‍ നഗരത്തില്‍ നിന്നും കാറിന്റെ ബോണറ്റിലേക്ക് ഇടിച്ച് തകര്‍ത്ത് നില്‍ക്കുന്ന സൈക്കിളിന്റെ ചിത്രം ചൈനീസ് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചാ വിഷയമായി. ഈ ചിത്രം ഷെയര്‍ ചെയ്ത് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലാകുകയും ചെയ്തു. സൈക്കിളുമായുള്ള കൂട്ടിയിടിയില്‍ കാറിന്റെ ഫ്രണ്ട് ബമ്പര്‍ തകര്‍ന്ന നിലയിലാണുള്ളത്. എന്നാല്‍ അപകടത്തില്‍ സൈക്കിളിന് ഒരു പോറല്‍ പോലും ഇല്ല. നിരവധിയാളുകളാണ് ചിത്രത്തിന് പിന്നിലെ വാസ്തവം തേടിയെത്തുന്നത്. കാര്‍ തകര്‍ത്ത സൈക്കിള്‍ നിര്‍മിച്ചത് എന്ത് മെറ്റീരിയല്‍ കൊണ്ടാണെന്നാണ് നിരവധിയാളുകള്‍ ചിത്രത്തിന് പ്രതികരിക്കുന്നത്.
ചിത്രത്തിന് പിന്നിലെ സംഭവത്തിന്റെ വീഡിയോ കൂടി പുറത്ത് വന്നതോടെ സൈക്കിള്‍ കണ്ടെത്താനുള്ള തിരച്ചിലിലാണ് സമൂഹമാധ്യമങ്ങള്‍.