റയല്‍ മാഡ്രിഡ് താരങ്ങള്‍ക്ക് ലക്ഷ്വറി കാറുകള്‍ സമ്മാനിച്ച് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്യു. റയല്‍ മാഡ്രിഡ് താരങ്ങായ ഡേവിഡ് ബെക്കാം, സിനദിന്‍ സാദാന്‍, റോബര്‍ട്ടോ കാലര്‍ലോസ്, കക്ക, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരീം ബെന്‍സിമ, ഗരേത് ബെയ്ല്‍, സെര്‍ജിയോ റാമോസ്, ഐകര്‍ കസിയസ് എന്നിവര്‍ക്കാണ് ബിഎംഡബ്യു സമ്മാനിച്ചിരിക്കുന്നത്.
ക്ലബ് പൂര്‍ണമായും ബിഎംഡബ്ല്യുവിന്റെ ഇവിയിലേക്ക് ചുവടുവെച്ചിരിക്കുകയാണ്.
ഈ സ്പോണ്‍സര്‍ഷിപ്പ് കരാറിന് അനുസൃതമായി മുഴുവന്‍ റയല്‍ മാഡ്രിഡ് പ്ലേയിംഗ് സ്‌ക്വാഡിനും സ്റ്റാഫിനും iX, i4 എന്നിവ ഉള്‍പ്പെടുന്ന ആഡംബര കാര്‍ ശ്രേണിയില്‍ നിന്ന് അവരവര്‍ക്ക് ഇഷ്ടപ്പെട്ട ബിഎംഡബ്ല്യു ഇലക്ട്രിക് മോഡല്‍ തെരഞ്ഞെടുക്കാനുള്ള അവസരവും ഇതിനൊപ്പം ലഭിക്കുകയുണ്ടായി. കാറുകള്‍ മാത്രമല്ല, ഇതില്‍ ഇഷ്ടപ്പെട്ട നിറങ്ങളും സ്വന്തമാക്കാന്‍ കമ്പനി അവസരം നല്‍കി. ജൂഡ് ബെല്ലിംഗ്ഹാം, വിനീഷ്യസ് ജൂനിയര്‍, ക്ലബ് മാനേജര്‍ കാര്‍ലോ ആഞ്ചലോട്ടി തുടങ്ങിയവര്‍ ഉള്‍പ്പെടെ ക്ലബ്ബിനുള്ളിലെ പ്രമുഖ വ്യക്തികള്‍ പുതുതായി വാങ്ങിയ ഇലക്ട്രിക് കാറുകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്.
ഇതാദ്യമായാണ് ഒരു ഫുട്ബോള്‍ ക്ലബ് പൂര്‍ണമായും ഉലക്ട്രിക് വാഹനത്തിലേക്ക് മാറുന്നത്. എല്ലാ താരങ്ങളും വ്യത്യസ്ത മോഡലുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ബിഎംഡബ്ല്യു i4 M50, പുതിയ ബിഎംഡബ്ല്യു i4 eDrive35, ആദ്യത്തെ ബിഎംഡബ്ല്യു XM, ബിഎംഡബ്ല്യു iX M60, ബിഎംഡബ്ല്യു iX xDrive50 തുടങ്ങിയ മോഡലുകളാണ് കൂടുതല്‍ താരങ്ങളും തങ്ങളുടെ യാത്രകള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഈ സീസണിലെ ഗലാറ്റിക്കോ സൈനിംഗായ ജൂഡ് ബെല്ലിംഗ്ഹാം കാര്‍ബണ്‍ ബ്ലാക്ക് നിറത്തിലുള്ള ബിഎംഡബ്ല്യു XM എസ്യുവിയാണ് കൂടെക്കൂട്ടിയിരിക്കുന്നത്. അതേസമയം കൂടുതല്‍ ആളുകളും ജര്‍മന്‍ ബ്രാന്‍ഡിന്റെ i4 സെഡാനാണ് തെരഞ്ഞെടുത്തത്. ക്ലബ് നായകന്‍ നാച്ചോയും പരിശീലകന്‍ ആഞ്ചലോട്ടിയും i7 ഇലക്ട്രിക് കാറാണ് വാങ്ങിയത്. മുന്‍ ബാലണ്‍ ഡി ഓര്‍ വിജയി ലൂക്കാ മോഡ്രിച്ച് iX M60 തെരഞ്ഞെടുത്തപ്പോള്‍ സ്പാനിഷ് ക്ലബിന്റെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ ഔറേലിയന്‍ ചൌമേനി i4 eDrive35 കാറാണ് വാങ്ങിയത്. വിനിഷ്യസ് ജൂനിയര്‍, ടോണി ക്രൂസ്, അന്റോണിയോ റൂഡിഗര്‍ തുടങ്ങിയ മറ്റ് കളിക്കാര്‍ iX xDrive50 തെരഞ്ഞെടുക്കുകയും ചെയ്തു.
കാര്‍ലോ ആഞ്ചലോട്ടി i4 ഇവിക്കു വേണ്ടി ബിഎംഡബ്ല്യു ഇന്‍ഡിവിജുവല്‍ കാറ്റലോഗില്‍ നിന്ന് ഒരു കസ്റ്റമൈസ് നിറത്തിലാണ് കാര്‍ ആവശ്യപ്പെട്ടത്. തങ്ങളുടെ കാറുകള്‍ക്കും മോഡ്രിച്ചും കാമവിംഗയും ഇതേ നിറമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. i7 സെഡാന്‍ നാച്ചോയ്ക്കും ക്ലബ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിനും മാത്രമായി നല്‍കിയിട്ടുണ്ട്. ബെല്ലിംഗ്ഹാമിന് പുറമെ തിബോ കോര്‍ട്ടോയിസ്, കെപ അരിസബലാഗ, ഡാനി കാര്‍വഹാല്‍, സെബയ്യോസ്, ഗൂലര്‍, ഹൊസെലു, റോഡ്രിഗോ എന്നിവരുള്‍പ്പെടെയുള്ള മിക്ക കളിക്കാരും XM ആണ് തിരഞ്ഞെടുത്തത്.
Discussion about this post