ഇന്ത്യയിലെ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ടാറ്റ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ‘ടാറ്റ.ഇവി’ എന്ന പേരില്‍ ഒരു പുതിയ ബ്രാന്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
നെക്‌സോണ്‍ ഇവി, ടിഗോര്‍ ഇവി, ടിയാഗോ എന്നീ മോഡലുകളാണ് നിലവില്‍ ടാറ്റയുടെ ഇലക്ട്രിക് പോര്‍ട്‌ഫോളിയോയില്‍ ജനപ്രിയമായവ. ഈ മാസം 14-ന് ടാറ്റ ജനപ്രിയ മോഡലായ നെക്‌സോണ്‍ ഇവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാന്‍ പോകുകയാണ്.
ഇതിന് പിന്നാലെ പഞ്ച് ഇവി കൊണ്ടു വന്ന് മോഡല്‍ നിര വിപുലീകരിക്കാനും കമ്ബനി ശ്രമിയ്ക്കുന്നുണ്ട്. ഒക്ടോബര്‍ മാസത്തില്‍ കമ്പനി പഞ്ച് ഇലക്ട്രിക് വില്‍പ്പനയ്‌ക്കെത്തിക്കുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഒക്ടോബര്‍ അവസാനത്തോടെയായിരിക്കും പഞ്ച് ഇലക്ട്രിക്കിന്റെ വരവ്.
ടാറ്റയുടെ മറ്റ് ഇവികളെപ്പോലെ പഞ്ച് ഇവിയും രണ്ട് വലിപ്പത്തിലുള്ള ബാറ്ററിയും ഒന്നിലധികം ചാര്‍ജിംഗ് ഓപ്ഷനുകളും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ പഞ്ചിന്റെ റേഞ്ചിനെ കുറിച്ച് സൂചനകളൊന്നുമില്ല. ടാറ്റയുടെ ടിയാഗോ ഇലക്ട്രിക് ഹാച്ച്ബാക്ക് രണ്ട് ബാറ്ററി പായ്ക്കിലാണ് വാഗ്ദാനം ചെയ്യുന്നത്. അതില്‍ ചെറുത് 250 കിലോമീറ്റര്‍ റേഞ്ചും വലുത് 315 കിലോമീറ്റര്‍ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. ടിയാഗോ ഇവിക്ക് സമാനമായ ബാറ്ററി പായ്ക്ക് ഓപ്ഷനിലായിരിക്കും പഞ്ച് ഇവി എത്തുകയെന്നാണ് സൂചന.
റേഞ്ച് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നുമില്ലെങ്കിലും ടാറ്റ പഞ്ച് ഇവി ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസൈന്‍ ഐസിഇ പതിപ്പിന് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഓള്‍-ഇലക്ട്രിക് പഞ്ചിന് വ്യത്യസ്ത അലോയ് വീല്‍ ഡിസൈന്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഐസിഇ ഇരട്ടയില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ചില സാധാരണ ഇവി-നിര്‍ദ്ദിഷ്ട സ്‌റ്റൈലിംഗ് അപ്ഡേറ്റുകള്‍ നല്‍കും. നെക്‌സോണ്‍ ഫെയ്സ്ലിഫ്റ്റില്‍ അരങ്ങേറ്റം കുറിച്ച പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീലിനൊപ്പം അകത്തളത്തില്‍ ചില കോസ്‌മെറ്റിക് ട്വീക്കുകളും ഉണ്ടാകും.
ടാറ്റ ടിഗോര്‍ ഇവിയുടെ പകരക്കാരനായി കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതിനാല്‍ ടാറ്റ പഞ്ച് ഇവിക്ക് 12.49 ലക്ഷം മുതല്‍ 13.75 ലക്ഷം രൂപ വരെയാകും എക്‌സ്‌ഷോറൂം വില.