കോവിഡ് രണ്ടാം തരംഗത്തില്‍ കൈത്താങ്ങായി ഹോണ്ട ഇന്ത്യ ഫൗണ്ടേഷനും രംഗത്ത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 6.5കോടി രൂപുടെ ധനസഹായമാണ് ഹോണ്ട വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹരിയാന, രാജസ്ഥാന്, ഉത്തര്‍പ്രദേശ് , ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് ധനസഹായം.
പ്രതിസന്ധിയില്‍ കഴിയുന്ന ജനങ്ങളെയും കുടുംബങ്ങളെയും സഹായിക്കാന്‍ ഹോണ്ട പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി അറിയിച്ചു.ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ, ഹോണ്ട കാര്‍സ് ഇന്ത്യ കമ്പനികളുടെ സോഷ്യല്‍ റെസ്പോണ്സിബിലിറ്റി വിഭാഗമാണ് സംസ്ഥാനങ്ങള്‍ക്ക് പണം കൈമാറുന്നത്. ഇതിനു പുറമേ ഹോണ്ടയുടെ നേതൃത്വത്തില്‍ കോവിഡ് കെയര്‍ ഐസൊലേഷന്‍ സെന്ററുകളും ഓക്സിജന്‍ പ്രൊഡക്ഷന്‍ പ്ളാന്റുകളും ആരംഭിക്കുമെന്നും ഹോണ്ട ഇന്ത്യ ഫൗണ്ടേഷന് ഉറപ്പുനല്‍കിയിട്ടുണ്ട്.
ഹോണ്ട ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കമ്പനിയുടെ മനേസറിലെ പ്ളാന്റില്‍ 100 ബെഡുകളുള്ള കോവിഡ് കെയര്‍ സെന്റര്‍ ആരംഭിക്കുന്നുണ്ട്. രാജസ്ഥാനിലെ താപ്പുകര സ്കൂളിലും കോവിഡ് കെയര്‍ സെന്റര്‍ ഒരുക്കുന്നുണ്ട്. അടുത്ത ആഴ്ചയോടെ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
കര്‍ണാടക, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഹോണ്ട ഫൗണ്ടേഷന് ഓക്സിജന്‍ പ്ളാന്റുകളും തുറക്കുന്നുണ്ട്. ഇതിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ പ്രദേശിക ഭരണകൂടവുമായി സഹകരിച്ച് പിപിഇ കിറ്റ്, മാസ്ക്, സാനിറ്റൈസര്‍ തുടങ്ങിയ പ്രൊട്ടക്ഷന്‍ കിറ്റുകളുടെ വിതരണവും ഹോണ്ട ഒരുക്കുന്നുണ്ട്. കോവിഡ് മുന്‍നിര പോരാളികള്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കാനും സന്നദ്ധരാണെന്ന് കമ്പനി അറിയിച്ചു.
Discussion about this post