വിദേശവിപണിയിലെ താരമായ സുസുക്കിയുടെ എസ് യുവി മോഡല്‍ വിറ്റാര ഇന്ത്യന്‍ വിപണിയിലെത്തുന്നു. ഏഴ് സീറ്റര്‍ കാര്‍ കാറ്റഗറിയിലെത്തുന്ന വിറ്റാര, സുസുക്കിയുടെ തന്നെ ബ്രീസയുടെ പരിഷ്‌ക്കരിച്ച പതിപ്പാണ്. ഇന്ത്യയിലെ പ്രീമിയം എസ്യുവി ശ്രേണിയിലേക്കാണ് പുതിയ വിറ്റാര എത്തുന്നത്. ഹ്യുണ്ടായി ഏഴ് സീറ്റില്‍ ക്രെറ്റ മോഡല്‍ ഇറക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പുറകെയാണ് വിറ്റാരയുടെ വാര്‍ത്ത പുറത്തുവരുന്നത്. ഗ്ലോബല്‍ സി പ്ലാറ്റ്‌ഫോമിലായിരിക്കും വിറ്റാര നിര്‍മ്മിക്കുക. തദ്ദേശിയമായി ഗ്ലോബല്‍ സി പ്ലാറ്റ് ഫോം നിര്‍മ്മിക്കാനുള്ള സൗകര്യം മാരുതി സുസുക്കിക്കുള്ളതിനാല്‍ ഈ മോഡല്‍ കുറഞ്ഞ ചിലവില്‍ തന്നെ നിര്‍മ്മിക്കാന്‍ സാധിക്കും.
ഗ്രാന്റ് വിറ്റാര എന്നായിരിക്കും ഏഴ് സീറ്റര്‍ ക്രെറ്റയുടെ പേര് എന്നാണ് സൂചന.
രൂപത്തിലും ഭാവത്തിലും ഗ്ലോബല്‍ വിറ്റാരയോട് സാമ്യം പുലര്‍ത്തുന്ന മോഡലായിരിക്കും ഗ്രാന്റ് വിറ്റാര.
ഫിയറ്റ് മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്ന 2.0 ലിറ്റര്‍ എംജെഡി 2 എന്‍ജിനായിരിക്കും ഗ്രാന്റ് വിറ്റാരക്ക് കരുത്തുപകരുക. ക്രോമില്‍ പൊതിഞ്ഞ ഗ്രില്‍, ഫോഗ് ലാമ്പുകള്‍, എല്‍ ഇഡി, ഡെയ് ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ എസ്യുവിയുടെ ലുക്ക് കൂട്ടുന്നു. അഞ്ച് സ്‌പോക് അലോയ് വീലുകളായിരിക്കും വിറ്റാരയില്‍.
2020 ഡല്‍ഹി ഓട്ടോഷോയിലായിരിക്കും ഈ വാഹനം പ്രദര്‍ശിപ്പിക്കുക.
Discussion about this post