ഇന്ത്യയില്‍ 2018 നവംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയത് മാരുതി സുസൂക്കിയുടെ സ്വിഫ്റ്റ് കാറുകള്‍. 22,191 കാറുകളാണ് ഒറ്റമാസം കൊണ്ട് വിറ്റുപോയത്. ഇതോടെ മാരുതി സ്വിഫ്റ്റിന്റെ വളര്‍ച്ച 66 ശതമാനമായി ഉയര്‍ന്നു. 2017 നവംബറില്‍ 13,337 സ്വിഫ്റ്റ് കാറുകളുടെ വില്‍പ്പനയാണ് നടന്നിരുന്നത്.
ഇന്ധനവിലയിലെ വര്‍ധനയും, ഉയര്‍ന്ന വാഹന വായ്പാ പലിശനിരക്കുമെല്ലാം കാറിന്റെ വില്‍പ്പനയെ ബാധിച്ചിട്ടുണ്ടെങ്കിലും മാരുതിക്ക് സന്തോഷിക്കാന്‍ വകയുള്ള മാസമായിരുന്നു നവംബര്‍. മുന്‍കാല ഫെസ്റ്റവല്‍ സീസണുകളെ അപേക്ഷിച്ച് കാര്‍ വില്‍പനയില്‍ കുറവ് രേഖപ്പെടുത്തിയ വര്‍ഷം കൂടിയാണ് 2018.
കാര്‍ വിപണി പരിശോധിച്ചാല്‍ മഹീന്ദ്ര മാത്രമാണ് വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ മാരുതിയും, ടാറ്റാ മോട്ടോര്‍സും, ടോയോട്ടയുമെല്ലാം വില്‍പ്പനയില്‍ കുറവ് രേഖപ്പെടുത്തി.
മാരുതിയുടെ സ്വിഫ്റ്റ് ഡിസയര്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ കുറവ് രേഖപ്പെടുത്തി. 21,037 കാറുകളാണ് ഈ നവംബറില്‍ വില്‍ക്കാനായത്. കഴിഞ്ഞ നവംബറില്‍ ഇത് 22,492 ആയിരുന്നു.
മാരുതിയുടെ ആള്‍ട്ടോ, ബ്രീസാ, വാഗനര്‍ എന്നീ മോഡലുകളും വില്‍പ്പനയില്‍ തളര്‍ച്ച രേഖപ്പെടുത്തി. മാരുതി പുതിയതായി വിപണിയിലിറക്കിയ എര്‍ട്ടിക എംപിവി മെച്ചപ്പെട്ട വില്‍പ്പന നടത്തി.
ഹുണ്ടായിയുടെ ഐ 20, ക്ലീറ്റ എന്നീ മോഡലുകള്‍ വില്‍പ്പന വളര്‍ച്ച നേടി. ഹുണ്ടായി സാന്‍ഡ്രോ വിപണിയിലിറക്കി മാസങ്ങള്‍ കൊണ്ടുതന്നെ വില്‍പ്പന വളര്‍ച്ച നേടിയ മോഡലാണ.്
ടാറ്റയുടെ ടിയാഗോ 6 ശതമാനത്തോളം വില്‍പ്പന വളര്‍ച്ച കാഴ്ചവെച്ചപ്പോള്‍ നെക്‌സന്‍ ഒരു ശതമാനം വില്‍പന വളര്‍ച്ച നേടി.
മഹീന്ദ്രയുടെ ബൊലേറൊ, 14 ശതമാനം വില്‍പ്പന വളര്‍ച്ച നേടിയപ്പോള്‍ സ്‌കോര്‍പ്പിയോയുടെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം നവംബറിനെ അപേക്ഷിച്ച് 21 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയുടെ വില്‍പനയില്‍ 19 ശതമാനവും റിനോള്‍ട്ട് ക്വിഡിന്റെ വില്‍പ്പനയില്‍ 5 ശതമാനവും കുറവ് രേഖപ്പെടുത്തി.
ഹോണ്ടയുടെ കാറുകള്‍ പൊതുവെ മെച്ചപ്പെട്ട വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി.
2017 നവംബര്‍, 2018 നവംബര്‍ മാസങ്ങള്‍ താരതമ്യം ചെയ്തുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വില്‍പ്പന വളര്‍ച്ചാ ചാര്‍ട്ടില്‍ ആദ്യ ആറ് സ്ഥാനവും മാരുതിയുടെ വിവിധ മോഡലുകള്‍ക്കാണ്.
ഇന്ത്യന്‍ കാര്‍ വിപണിയില്‍ മാരുതി സുസുക്കിയുടെ കുതിപ്പ് തുടരുകയാണ്.
Discussion about this post