ബുഗാട്ടിയെന്നാൽ ഐ പെർഫോമൻസെന്നും ആഢംബരമെന്നൊക്കയാണ് വാഹന വിപണിയിലെ സംസാരം. ഏറെ ഡിമാന്റുള്ള ബുഗാട്ടി വാഹന നിർമ്മാതാക്കൾ കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിലകുറഞ്ഞ കാറുകളൊന്നിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
കമ്പനിയുടെ ശ്രേണിയിലെ വില കുറഞ്ഞ കാർ അവതരിപ്പിക്കാനൊരുങ്ങി ഫ്രഞ്ച് ഹൈ പെർഫോമൻസ് വാഹന നിർമ്മാതാക്കളായ ബുഗാട്ടി. നിലവിൽ 25 ലക്ഷം യൂറോ(ഏകദേശം 19.90 കോടി രൂപ) വിലയുള്ള ഷിറോൺ ഹൈപ്പർ കാറിനൊപ്പം അഞ്ച്-10 ലക്ഷം യൂറോയ്ക്കും വരെ (ഏകദേശം 3.98 കോടി മുതൽ 7.96 കോടി രൂപ വരെ) വില വരുന്ന ഇലക്ട്രിക്ക് കാറാണ് കമ്പനി അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ബുഗാട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്റ്റീഫൻ വിങ്കെൽമാനാണ് തങ്ങളുടെ വിലകുറഞ്ഞ കാറിനെ കുറിച്ച് വെളിപ്പെടുത്തിയത്. പുതിയ കാർ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയിൽ പണം മുടക്കാൻ മാതൃസ്ഥാപനമായ ഫോക്സ്വാഗനുമായി ചർച്ച ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഗ്രാൻഡ് ടൂററോ ക്രോസോവറോ ആയി വിഭാവനം ചെയ്യുന്ന ഈ കാറിൽ നാലു പേർക്ക് സഞ്ചരിക്കാനുള്ള സൗകര്യമായിരിക്കും ഉണ്ടായിരുക്കുക എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post