കൊച്ചി: രാജ്യത്ത് റോയൽ എൻഫീൽഡ് 500 സിസി ബൈക്കുകളുടെ വിൽപന നിർത്തുന്നതായി റിപ്പോർട്ട്. ബുള്ളറ്റ് 500, ക്ലാസിക് 500, തണ്ടർബേർഡ് 500 എന്നീ ബൈക്കുകളുടെ വിൽപനയാണ് റോയൽ എൻഫീൽഡ് നിർത്തുന്നത്. ഇന്ത്യയിൽ ഏറെ വിൽപ്പനയുള്ള മോഡലാണ് 500 സിസി ബൈക്ക് വിഭാഗത്തിലേത്. 2013ൽ 12,216 500 സിസി ബൈക്കുകൾ മാത്രം വിറ്റപ്പോൾ 2019ൽ ഇത് 36,093 ബൈക്കുകളായി ഉയർന്നിരുന്നു.
അതേസമയം, നിലവിൽ ഇന്ത്യൻ വിപണിയിലുള്ള 350 സിസി ബൈക്കുകളിൽ റോയൽ എൻഫീൽഡ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് റിപ്പോർട്ട്. ബിഎസ് 6 നിലവാരത്തിലേക്ക് ബൈക്കുകൾ ഉയർത്താനുള്ള അമിത ചെലവ് കൂടി പരിഗണിച്ചാണ് കമ്പനിയുടെ തീരുമാനമെന്നാണ് സൂചന.
350 സിസി എഞ്ചിൻ കരുത്തിലെത്തുന്ന പുതിയ മോഡലുകളുടെ പരീക്ഷണവും ആരംഭിച്ചിട്ടുണ്ട്. റോയൽ എൻഫീൽഡിന്റെ പുതിയ 350 സി.സി ബൈക്കുകൾ 2020 ഏപ്രിൽ ഒന്നിന് ശേഷമാവും വിപണിയിലെത്തുക.
Discussion about this post