കാറിനേക്കാൾ പ്രാധാന്യം താക്കോലിനുണ്ട്; മോഷണ സമയത്ത് താക്കോൽ കാറിൽ അകപെട്ടാലും നിങ്ങൾ പെടും; ഇൻഷുറൻസ് കമ്പനി ക്ലെയിം തള്ളും

കാർ മോഷണങ്ങളൊക്കെ വർധിച്ചുവരുന്ന ഈ കാലത്ത് ഇൻഷുർ ക്ലെയിം ചെയ്യുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാർ നഷ്ടപ്പെട്ടാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ രണ്ട് താക്കോലുകളും സമർപ്പിക്കണം. കാറിന്റെ രണ്ട് ഒറിജിനൽ താക്കോലുകളും നൽകുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ നിങ്ങളുടെ ഇൻഷുറൻസ് ക്ലെയിം തള്ളുമെന്ന് മിക്കവാറും ഉറപ്പാണ്. പുത്തൻ കാറ് കൈയ്യിലേറ്റു വാങ്ങുമ്പോൾ രണ്ട് താക്കോലുകളാണ് കമ്പനി ഉടമയ്ക്ക് കൈമാറുന്നത്.

അതിനാൽ കാറ് സൂക്ഷിക്കാൻ സാധിച്ചില്ലെങ്കിലും ഈ താക്കോലുകൾ കളയാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതേസമയം, കാറ് മോഷണത്തിന്റെ കൂടെ ഒരു കീ നഷ്ടപ്പെട്ടാലും കമ്പനി ക്ലെയിം നിരസിച്ചേക്കാം.

ഇൻഷുറൻസ് കമ്പനികൾ ഇങ്ങനെ നിബന്ധനകൾ ഒക്കെ കൊണ്ടുനടക്കുന്നുണ്ടെങ്കിലും ഇക്കാര്യം ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ) നിർബന്ധമാക്കിയിട്ടില്ല. പക്ഷെ അതും പറഞ്ഞ് അങ്ങോട്ട് ചെന്നുകയറാതിരിക്കുന്നതാണ് നല്ലത്. ഒരു കീ നഷ്ടപ്പെടുന്നതും ഇൻഷുറൻസ് കമ്പനികൾ ഇത് ഗൗരവത്തോടെയാണ് കാണുന്നത്.

മോഷണം നടക്കുമ്പോൾ ഒരു താക്കോൽ കാറിനുള്ളിൽപ്പെട്ടുപോയാലും കമ്പനികൾ ക്ലെയിം നൽകാൻ തയ്യാറായേക്കില്ല. കാരണം, ഇത് ഉടമയുടെ അശ്രദ്ധയെ ആണല്ലോ കാണിക്കുന്നത്. ഇത്രത്തിൽ താക്കോൽ കാറിനകത്ത് അകപ്പെട്ട് നഷ്ടപ്പെട്ടാൽ മോഷണ ക്ലെയിം നിരസിക്കുകയും ചെയ്യും. താക്കോൽ കാറിനുള്ളിൽ വെയ്ക്കുന്നതു പോലെ തന്നെയാണ് ഡോറുകൾ പൂട്ടാതിരിക്കുന്നതുമൂലം കാറ് മോഷണം പോയാലും കമ്പനികളുടെ കാഴ്ചപ്പാട്.

Exit mobile version